കോട്ടയം ജില്ലയില്‍ 96 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 347 പേര്‍ രോഗമുക്തരായി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 96 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 347 പേര്‍ രോഗമുക്തരായി.
1643 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 50 പുരുഷന്‍മാരും 41 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344178 പേര്‍ കോവിഡ് ബാധിതരായി. 337676 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19669 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 16
ആർപ്പൂക്കര – 6
മുളക്കുളം, അതിരമ്പുഴ
ചിറക്കടവ്, മേലുകാവ് – 4
കാണക്കാരി, നീണ്ടൂർ, പുതുപ്പള്ളി, വൈക്കം, വാഴൂർ, മാടപ്പള്ളി – 3
പാറത്തോട്,മുണ്ടക്കയം, മണർകാട്, ഏറ്റുമാനൂർ, കുറിച്ചി,ചങ്ങനാശേരി, വാകത്താനം, അയ്മനം, മണിമല,കുറവിലങ്ങാട്, വെളിയന്നൂർ – 2
ചെമ്പ്, ഉദയനാപുരം,തലനാട്, എലിക്കുളം, എലിക്കുളം, മൂന്നിലവ്, എരുമേലി,രാമപുരം,പായിപ്പാട്, തലയാഴം, പാലാ, അയർക്കുന്നം,പാമ്പാടി, കിടങ്ങൂർ,വെള്ളൂർ, മാഞ്ഞൂർ, വിജയപുരം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് – 1