സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പൂർണപിന്തുണ മന്ത്രി വി എൻ വാസവൻ
കോട്ടയം :
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പൂർണപിന്തുണ നൽകി മന്ത്രി വി എൻ വാസവൻ. ചേംബർ ഓഫ് കൊമേഴ്സും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേർന്ന് കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക്ന്റെ ഓഫീസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ യൂണിറ്റുകളുടെ മേൽക്കൂരയിൽ സോളാർ പദ്ധതി നടപ്പിലാക്കുന്നതിനും മന്ത്രി എല്ലാവിധ പിന്തുണയും വാഗ്ദാനം നൽകി. വൈദ്യുതിരംഗത്തെ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇതുപോലെയുള്ള പദ്ധതികൾ വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു, ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തെ ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ ഒരു അനുഗ്രഹം ആയി മാറട്ടെ എന്ന് അദ്ദേഹം പറഞ്ഞു.. ഉദ്ഘാടന സമ്മേളനത്തിന് സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ഫാദർ എബ്രഹാം മുളമൂട്ടിൽ അധ്യക്ഷതവഹിച്ചു. യോഗത്തിന് ചേംബർ സെക്രട്ടറി എബ്രഹാം വർഗീസ് സ്വാഗതം പറയുകയും kssia പത്തനംതിട്ട പ്രസിഡണ്ട് മോർലി ജോസഫ് കോട്ടയം പ്രസിഡണ്ട് എബ്രഹാം കുര്യാക്കോസ്, ഷാജി തുരുത്തി യിൽ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് നിസ്താർ ഹസ്സൻ നന്ദിയും പറഞ്ഞു