പാലക്കാട്ട് കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍; വടക്കന്‍ കേരളത്തില്‍ മറ്റിടങ്ങളിലെല്ലാം മഴക്ക് ശമനം

സ്വന്തം ലേഖിക പാലക്കാട്: വടക്കന്‍ കേരളത്തില്‍ പാലക്കാടൊഴികെയുള്ള ജില്ലകളില്‍ മഴ കുറഞ്ഞു. പാലക്കാട് ജില്ലയില്‍ ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്. മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലടക്കം വെള്ളം കയറി. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം […]

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്; 60 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 634; രോഗമുക്തി നേടിയവര്‍ 11,023

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും; ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും; ഇടമലയാര്‍ ഡാമിൻ്റെ 2 ഷട്ടറുകളും നാളെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖിക ഇടുക്കി: നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പത്തനംതിട്ടയിലെ രണ്ട് ഡാമുകള്‍ക്ക് കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ , മൂഴിയാര്‍ ഡാമുകളാണ് റെഡ് അലേര്‍ട്ടിലെത്തിയത്. കൂടാതെ ചിമ്മിനി ഡാമിൻ്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് […]

ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ല; വീടിനൊപ്പം നഷ്ടമായത് ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യവും; മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം ഭാര്യയുടെ പേഴ്സിൽ നിന്ന് ആരോ മോഷ്ടിച്ചെന്ന് മുണ്ടക്കയത്ത് ദുരന്തത്തിനിരയായ പ്രദീപ്

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവര്‍ പ്രദീപിന് വീട് മാത്രമല്ല, മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും കൂടിയാണ് നഷ്ടമായത്. ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യമാണ് നഷ്ടമായതെന്ന് പ്രദീപ് പറഞ്ഞു. അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പ്രദീപിൻ്റെ ഭാര്യയുടെ പഴ്സില്‍ നിന്ന് പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രദീപ്. ഇന്നലെയാണ് മണിമലയാറിന്‍റെ തീരത്തെ പ്രദീപിൻ്റെ വീട് മലവെള്ളം കവര്‍ന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ […]

ഒക്‌ടോബർ 21, 23 തീയതികളിൽ നടത്താൻ നിശ്‌ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളിൽ നടത്താൻ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ നീട്ടിയത്. മഴയെ തുടർന്ന് പ്ളസ്‌വൺ പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു. കണ്ണൂർ സർവകലാശാല രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠന വകുപ്പിലെ ഒന്നാം സെമസ്‌റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് […]

പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു; കയർ കഴുത്തിൽ കുരുങ്ങി മിണ്ടാപ്രാണി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം : ഇരവിപുരത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി. ഇരവിപുരം പനമൂട്ടിൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പീഡിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്. സമീപത്തെ ക്ഷേത്രത്തിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനു ശേഷമാണ് പശുവിനെ പീഡിപ്പിച്ചു കൊന്നത്. നേരത്തെ പ്രദേശത്ത് പശുക്കളെ സമാന രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം […]

കോട്ടയം ജില്ലയിൽ ആയിരത്തോളം വീടുകൾ വെള്ളത്തിലായി; 37 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കിഴക്കൻ വെള്ളത്തിന്റെ വരവിന്റെ ശക്തി വർധിച്ചതിനെ തുടർന്ന് ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നു. ആയിരത്തോളം വീടുകൾ വെള്ളത്തിലായി. മനയ്ക്കച്ചിറ, എ. സി കോളനി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി തുടങ്ങി. ഞായറാഴ്ച പെരുന്ന ഗവ. യു. പി സ്കൂളിൽ ഒരു ക്യാമ്പ് പ്രവർത്തനം തുടങ്ങി. കൂടുതൽ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണ്. കുറിച്ചി പഞ്ചായത്തിൽ 4 വീടുകൾ മഴയിൽ തകർന്നിട്ടുണ്ട്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ നിന്നും കെ. സി പാലം […]

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കും; സംസ്‌ഥാനത്ത് കോളേജുകൾ ഈ മാസം 25 മുതൽ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതൽ കോളേജുകൾ പൂർണ തോതിൽ തുറക്കാനാണ്​ തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. നേരത്തേ ബുധനാഴ്‌ച കോളേജുകൾ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ ഇത് 20ആം തീയതിലേയ്‌ക്ക്‌ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്‌ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ […]

കൂട്ടിക്കൽ ഉരുൾ പൊട്ടൽ; മാർട്ടിൻ്റെ കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു; കാവാലി സെന്റ് മേരീസ് പള്ളിയിലെത്തി മരിച്ചവർക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: കുട്ടിക്കൽ ഉരുൾ പൊട്ടലിൽ മരിച്ച ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു.കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി- വർഗ വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ, എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രീയപ്പെട്ടവരുടെ […]

ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കും; സംസ്ഥാനത്ത് 20 മുതൽ തുടർന്നുള്ള 34 ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ചുഴലിക്കാറ്റ് സീസൺ ? കിഴക്കൻ കാറ്റ് മറ്റന്നാളെത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനം മഴക്കെടുതിയുടെ അനന്തരഫലങ്ങൾ നേരിട്ടുകൊണ്ടിരിക്കകയാണ്. അറബിക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയ്ക്ക് ശമനമായി. എന്നാൽ കാലവർഷം സംസ്ഥാനത്ത് നിന്നും പൂർണമായി പിൻവാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞർ സൂചിപ്പിക്കുന്നത്. തുലാവർഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ഒക്ടോബർ 23 വരെ ഈ മഴ തുടരും. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഈ മാസം അവസാനത്തോടെ കാലവർഷം തുലാമഴയ്ക്കു വഴിമാറും. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ […]