സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം; കക്കി ആനത്തോട് അണക്കെട്ട് തുറക്കും; മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ മഴക്കെടുതി അവലോകന യോഗം ചേരും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും […]

പറമ്പിലേക്ക് വെള്ളം വകഞ്ഞുമാറ്റാനായി പോയി; കാണാതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരക്കിയിറങ്ങി; പെരുവന്താനം സ്വദേശി ജോയിയുടെ മൃതദേഹം ചെളിയിൽ പുത‍ഞ്ഞ രീതിയിൽ

സ്വന്തം ലേഖിക തൊടുപുഴ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44) ആണ് മരിച്ചത്. ഇന്നലെ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായപ്പോൾ പറമ്പിലേക്ക് ഒഴുകിയെത്തിയ വെള്ളം വകഞ്ഞുമാറ്റാനായി തൂമ്പയുമായി പറമ്പിലേക്ക് പോയതായിരുന്നു ജോജി. രാത്രിയായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് ചെളിയിൽ പുത‍ഞ്ഞ രീതിയിൽ മൃതദേഹം കിട്ടിയത്. പറമ്പിലെ പണിക്കിടെ വീണ്ടും ഉരുൾപൊട്ടി ജോജിയെ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നു എന്ന് കരുതുന്നു.

പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിച്ചു

സ്വന്തം ലേഖിക കോട്ടയം: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം കെ തോമസ്കുട്ടി വ്യാപാരി വ്യവസായി യൂത്ത് വിങ്ങിൻെറ നേതൃത്വത്തിൽ സന്ദർശിക്കുകയും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യ്തു. യൂത്ത് വിംഗ് ജില്ലാ ട്രഷറർ ജിൻറു കുര്യൻ, വൈസ് പ്രസിഡൻറ്മാരായ റൗഫ് റഹീം, റോഷൻ ജോസഫ് , അരുൺ മർക്കോസ് മാടപ്പാട്ട് എന്നിവർ നേതൃത്വം നല്കി. മണിമല റോഡിൽ 12 അടിയോളം ജലനിരപ്പ് ഉയരുകയും നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിൽ ആവുകയും […]

കോട്ടയം ജില്ലയില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടി- മന്ത്രി വി. എന്‍ വാസവന്‍

സ്വന്തം ലേഖിക കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍ നിന്നു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ(65), മാര്‍ട്ടിന്‍(48), സിനി മാര്‍ട്ടിന്‍(45), സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസലി(50), ഇളംകാട് മുണ്ടകശേരി റോഷ്ണി വേണു(48) ഇളംകാട് ആറ്റുചാലില്‍ സോണിയ ജോബി (45), അലന്‍ ജോബി(14), കൂവപ്പള്ളി സ്രാമ്പിക്കല്‍ രാജമ്മ(64), ഇളംകാട് […]

കുട്ടിക്കലിൽ വാർത്താവിനിമയ തടസ്സം നീക്കുന്നതിന് എച്ച്എഫ്, വിഎച്ച്എഫ് ഉപകരണങ്ങളുമായി ഡിസാസ്റ്റർ സർവ്വീസ് പ്രവർത്തകർ

സ്വന്തം ലേഖിക കോട്ടയം: ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് , കോട്ടയം ഗുഹൻ റേഡിയോ റിപ്പീറ്റർ സൊസൈറ്റി ഫോർ എമർജൻസി കമ്യൂണിക്കേഷൻ& ഡിസാസ്റ്റർ സർവ്വീസ് പ്രവർത്തകർ കുട്ടിക്കലിൽ, വാർത്താവിനിമയത്തിന് തടസ്സമുണ്ടായാൽ, ‘ഇടപെടാനായി എച്ച്എഫ്, വിഎച്ച്എഫ്, ഉപകരണങ്ങളുമായി എത്തിച്ചേർന്നു. പ്രവർത്തനങ്ങൾക്ക് ഷൈജു കെ എ, അഡ്വ.ബോബി ജോൺ, ബെന്നി.കെ. പൗലോസ് എന്നിവർ നേതൃത്വം നൽകി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന ജില്ലാ കളക്ടർ എഡിഎം, തഹസിൽദാർ , വില്ലേജ് ഓഫീസർ ജന പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തി.

തൃശൂരില്‍ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു;പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി; ചിന്മിനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖിക തൃശൂര്‍: ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ തൃശൂരില്‍ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. ചിന്മിനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. രാവിലെ മുതല്‍ ചാലക്കുടി ഉള്‍പ്പെടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ മാറി നിന്നതോടെ സ്ഥിതി ശാന്തമായിരുന്നു. ഉച്ചയോടെയാണ് മഴ വീണ്ടും കനത്തത്. മഴ ഉണ്ടെങ്കിലും ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടില്ല. എന്നാല്‍ മഴ ശക്തമായതോടെ […]

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണങ്ങൾ; 901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 10,773 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി;കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത് 11 പേർ; കൊക്കയാറില്‍ ആറ് പേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരുടെയും […]

ധ്യാനമിരിക്കാനായി തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് നീന്തിക്കയറി; ഒടുവിൽ കടൽക്ഷോഭം; യുവാവിന് തുണ ആയത് അഗ്‌നിരക്ഷ സേന

സ്വന്തം ലേഖകൻ കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്. കരയിലെത്തിക്കുന്നത് ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്. തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ […]

പത്തനംതിട്ടയിലെ കനത്ത മഴ; കക്കി , പമ്പ ഡാമുകൾ തുറക്കാൻ സാധ്യത; ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം

സ്വന്തം ലേഖിക ആലപ്പുഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന കാർത്തികപ്പള്ളി, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മുഴിയാർ, കക്കി, പമ്പ തുടങ്ങി ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമുകളിലെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാലാണ് ഇത്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട […]