ഒക്‌ടോബർ 21, 23 തീയതികളിൽ നടത്താൻ നിശ്‌ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളിൽ നടത്താൻ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ നീട്ടിയത്. മഴയെ തുടർന്ന് പ്ളസ്‌വൺ പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ സർവകലാശാല രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠന വകുപ്പിലെ ഒന്നാം സെമസ്‌റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷകളുമാണ് മാറ്റിവച്ചത്.
കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും എംജി സർവകലാശാലയും എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
Third Eye News Live
0