നോബൽ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതായി

നോബൽ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതായി

അസ്സർ ആണ് വരന്‍ എന്ന് മാത്രം കുറിച്ചു കൊണ്ട്
സമൂഹമാധ്യങ്ങളിലൂടെ മലാല തന്നെയാണ് വിവാഹക്കാര്യം പങ്കുവച്ചത്.

“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം.”

വിവാഹ ചിത്രങ്ങളും മലാല ട്വിറ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്.

24-കാരിയായ മലാലയും കുടുംബവും ലണ്ടിനിലെ ബെര്‍മിങ്ഹാമിലാണ് താമസം.

വരന്റെ പേര് മാത്രമാണ് മലാല ട്വിറ്ററിൽ പങ്കുവച്ചതെങ്കിലും അസ്സർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജരാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.