നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദം; ‘ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായത്; പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ല; മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടത്’; കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് മാ‍ര്‍ ജോസഫ് കല്ലറങ്ങാടിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായതെന്നും, പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കാനം രാജേന്ദ്രൻ പറഞ്ഞു. മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ മാർഗനിർദേശങ്ങൾ മതമേലദ്ധ്യക്ഷൻമാർ സ്മരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിൻ്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ വിവാദങ്ങൾ അവസാനിപ്പിച്ച് എല്ലാവരും തയ്യാറാവണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. കാനം രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് മതഅധ്യക്ഷൻമാർ […]

ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യ മേഖലയുടെ വികസനത്തിന് നൽകുക 64000 കോടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി. ആരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് ഇത്. ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടേയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിദൂരമേഖലകളിൽ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം. പദ്ധതിയിൽ […]

‘കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ’; ജോസ് കെ.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ കൊച്ചി: കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്. കേരള കോൺഗ്രസ് എം തങ്ങളുടെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ […]

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായ തുടരന്വേഷണമാകാം; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായി അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടരന്വേഷണം ആകാമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളികൊണ്ടായിരുന്നു ഉത്തരവ്. സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയിലാണ് ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിച്ചത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി. തുടരന്വേഷണം നടത്താനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി […]

പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയിൽ. തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ് യുയു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം […]

അമ്പലപ്പുഴയിൽ ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. ഭർത്താവുവീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത്. മൂത്തമകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് എത്തിയ മുജീബ് പെൺമക്കൾക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിലേക്കു കൊണ്ടുപോയി. […]

സോളാർ പീഡന കേസ്; കെ.സി വേണുഗോപാലിനെതിരെയുള്ള ദൃശ്യങ്ങൾ സിബിഐയ്ക്ക് കൈമാറി; പരാതിക്കാരി നൽകിയത് ഡിജിറ്റൽ തെളിവുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ പരാതിക്കാരി സിബിഐയ്ക്ക് തെളിവുകൾ കൈമാറി. ഡിജിറ്റൽ തെളിവുകളാണ് കൈമാറിയിരിക്കുന്നത്. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.  

പ്രണയം നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര​നാ​യ ഇരുപത്തൊന്നുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പ്രണയം നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര​നാ​യ ഇരുപത്തൊന്നുകാരൻ പിടിയിൽ. അ​ർ​ഷാ​ദ് (21) എ​ന്ന​ യു​വാ​വിനെയാണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. തി​രു​മ​ല സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. യു​വാ​വ് പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പന്തിയിൽ പക്ഷാ ഭേദം; സി.പി.ഐക്കെതിരെ പരാതിയുമായി ജോസ് കെ മാണി വിഭാ​ഗം; ‘യോജിച്ച് പ്രവർത്തിക്കുന്നില്ല, എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്ന് ജോസ് കെ മാണി’; പരാമർങ്ങളിൽ ഉറച്ച് സി.പി.ഐ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ജോ​സ് കെ. ​മാ​ണി​ക്ക് ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സി​ൻറെ വ​ര​വ് മു​ന്ന​ണി​ക്ക് കാ​ര്യ​മാ​യി ഗു​ണം ചെ​യ്തി​ല്ലെ​ന്നു​മു​ള്ള സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രെയാണ് ജോസ്.കെ മാണി പരാതി നൽകുന്നത്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോൺ​ഗ്രസ് സിപിഎമ്മിന് പരാതി നൽകും. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പെ​ടു​മോ​യെ​ന്ന പേ​ടി​യാ​ണ് […]

ഫെയ്സ് ബുക്ക് പ്രണയം; ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട് യുവതി; കോട്ടയത്തുനിന്നും വണ്ടി കയറി കാസർകോട്ടുള്ള കാമുകൻ്റെ വീട്ടിലെത്തിയപ്പോൾ ഫെയ്സ് ബുക്ക് പ്രണയനായകന് 2 ഭാര്യമാർ കൂടി; നാല് പേരും കൂടി താമസം തുടരവേ നിരന്തര മർദ്ദനവും പതിവായി; മുണ്ടക്കയത്തെ പെട്രോൾ പമ്പ് ജീവനക്കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ കാസർകോഡ്: ഭർത്താവിനെയും 2 പെൺമക്കളെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം നാടുവിട്ട യുവതിക്ക് കാമുകന്റെ ക്രൂരമർദ്ദനം. മർദ്ദനം സഹിക്കാൻ കഴിയാതെ യുവതി ചന്തേര പൊലീസിൽ അഭയം തേടി. കോട്ടയം മുണ്ടക്കയം സ്വദേശിനി സുഭദ്രയാണ് (39) ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കാസർകോഡുകാരനായ മൈക്ക്സെറ്റ് ഓപ്പറേറ്ററോടൊപ്പം താമസമാക്കിയത്. താൻ അവിവാഹിതനാണെന്നാണ് യുവതിയോട് ഇയാൾ പറഞ്ഞിരുന്നത്. കാസർകോട്ടെത്തിയപ്പോഴാണ് കാമുകന് രണ്ട് ഭാര്യമാർ കൂടി ഉണ്ടെന്ന് മനസ്സിലായത്. മൂന്നാം ഭാര്യയെ കണ്ടപ്പോൾ ആദ്യ ഭാര്യ വഴക്കുണ്ടാക്കുകയും, പിന്നീട് വിട്ട് പോകുകയും […]