സിനിമയില്‍ നല്‍കിയ ഉറപ്പ് ഡെൻസണ് ജീവിതത്തില്‍ പാലിക്കാനായില്ല; മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാ-സീരിയല്‍ അഭിനേതാവ് പിടിയിൽ; ഗുണ്ടാ പണി നിര്‍ത്തി ഇറങ്ങിയത് മറ്റൊരു തൊഴിലില്‍; സിനിമാ ലഹരി അടുപ്പത്തിന് തെളിവായി വൈത്തിരിയിലെ അറസ്റ്റ്

സ്വന്തം ലേഖിക വൈത്തിരി: ഡെൻസണ് സിനിമയില്‍ നല്‍കിയ ഉറപ്പ് ജീവിതത്തില്‍ പാലിക്കാനായില്ല. ഗുണ്ടാ പണി നിര്‍ത്തി ഇറങ്ങിയത് മറ്റൊരു തൊഴിലില്‍. പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാ-സീരിയല്‍ അഭിനേതാവ് അറസ്റ്റിലാകുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് കടന്നു വരുന്നത് നിവിന്‍ പോളി ചിത്രത്തിന്റെ ക്ലൈമാക്‌സിന് മുമ്പുള്ള രംഗമാണ്. വൈത്തിരിയില്‍ എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ (44) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നടനായിരുന്നു ഇയാള്‍. […]

കമിതാക്കളെന്ന് ആരോപിച്ച്‌ ശൈശവവിവാഹം നടത്തി; ആറ് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക തഞ്ചാവൂർ: കുട്ടികൾ തമ്മിൽ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ശൈശവവിവാഹം നടത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ. വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്. 17 വയസുള്ള ആൺകുട്ടിയുടെയും 16 വയസുള്ള പെൺകുട്ടിയുടെയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച രാത്രി ആണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. പുലര്‍ച്ചെ ഇവര്‍ രണ്ടുപേരും സംസാരിച്ചു നില്‍ക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ വിദ്യാര്‍ത്ഥികള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുകയും ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് […]

ജെസിബി കണ്ട്‌ വെട്ടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച്‌ സ്‌ത്രീ അടക്കം ഉള്ളവർക്ക്‌ പരിക്ക്‌

കുടയംപടി ജെസിബി വരുന്നത്‌കണ്ട്‌ വെട്ടിച്ച്‌ മാറ്റിയ കാർ സ്‌കൂട്ടറിൽ ഇടിച്ചു അപകടം. റോഡരികിലെ താഴ്‌ചയിൽ നിന്ന്‌ കയറിവരുന്ന ജെസിബി കണ്ട്‌ വെട്ടിച്ച്‌ മാറ്റിയ കാറാണ്‌ സ്‌കൂട്ടറിൽ ഇടിച്ച്‌ സ്‌ത്രീ അടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റത്‌. ചുങ്കം–- മെഡിക്കേൽ കോളേജ്‌ റോഡിൽ കുടയംപടിയിൽ വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം. കോട്ടയം ഭാഗത്ത്‌ നിന്നു വരുകയായിരുന്ന കാർ. ഈ സമയം റോഡരികിൽ നിന്ന്‌ പ്രധാന റോഡിലേയ്‌ക്ക്‌ പെട്ടെന്ന്‌ എടുത്ത ജെസിബി കണ്ട്‌ വെട്ടിച്ച്‌ മാറ്റുവാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന രണ്ട്‌ സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിനെ തുടർന്ന്‌ സ്‌കൂട്ടർ യാത്രക്കാർ […]

പക്ഷിപ്പനി: 5708 താറാവുകളെക്കൂടി കൊന്നു സംസ്‌ക്കരിച്ചു പക്ഷികളെ നശിപ്പിക്കൽ ഇന്ന്പൂർത്തീകരിച്ചേക്കും

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ (ഡിസംബർ 16) 5708 താറാവുകളെ കൂടി കൊന്നു സംസ്‌ക്കരിച്ചു. കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 എണ്ണം), മൂലശ്ശേരി സുനിമോന്റെയും(1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയുമാണ് ദ്രുതകർമ്മ സേന കൊന്നു സംസ്‌ക്കരിച്ചത്. ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. വെള്ളിയാഴ്ച്ച പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ […]

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 36 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206; രോഗമുക്തി നേടിയവര്‍ 4145

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 262 പേർക്കു കോവിഡ്; 374 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 374 പേർ രോഗമുക്തരായി. 3738 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 129 പുരുഷൻമാരും 114 സ്ത്രീകളും 17 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341911 പേർ കോവിഡ് ബാധിതരായി. 334613 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20566 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

അടിച്ചുപൊളിക്കാന്‍ അഴിമതിപ്പണം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ കറങ്ങിയത് 10 വിദേശരാജ്യങ്ങളില്‍; കൈക്കൂലി വാങ്ങിയ 17 ലക്ഷം രൂപ ഒളിപ്പിച്ചത് പ്രഷർകുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനിലുമായി; ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടയത്തെ കൈക്കൂലിക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിലെ കണ്ടെത്തല്‍. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ ഓഫീസര്‍ (എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍) വന്‍തുക തന്നെ കൈക്കൂലി വാങ്ങി സമ്പാദിച്ചു കൂട്ടി എന്നാണ് പുറത്തുവരുന്ന വിവരം. ആലുവയിലെ ഫ്ലാറ്റില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ മാത്രം 16 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കൂടാതെ 18 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 2000 […]

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാന്‍ കെട്ടിത്തൂക്കിയത് ദേശീയ പതാക: പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാന്‍ കോഴിക്കടയില്‍ കെട്ടിത്തൂക്കിയത് ദേശീയ പതാക. കാട്ടാക്കടയിലെ കിള്ളി ബര്‍മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് കടയുടമ കൈതുടയ്‌ക്കാന്‍ ദേശീയ പതാക കെട്ടിത്തൂക്കിയത്. ഇതോടെ പ്രദേശവാസികളില്‍ ചിലര്‍ ഇത് ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസുകാര്‍ കടയില്‍ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റി. പോലീസ് എത്തിയപ്പോള്‍ പരാതിയില്‍ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ പതാക […]

സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ച; മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ച. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക അതി വിപുലമാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. […]

മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല; അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല. അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസിന്റെ പിടിയിൽ. കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകൽ അയൽ വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്.മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിൽ അഭയം തേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്ഐമാരായ ബി അനീഷ്, ശരത്ചന്ദ്രൻ എന്നിവടങ്ങുന്ന […]