കമിതാക്കളെന്ന് ആരോപിച്ച് ശൈശവവിവാഹം നടത്തി; ആറ് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
തഞ്ചാവൂർ: കുട്ടികൾ തമ്മിൽ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ശൈശവവിവാഹം നടത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ.
വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17 വയസുള്ള ആൺകുട്ടിയുടെയും 16 വയസുള്ള പെൺകുട്ടിയുടെയും വിവാഹമാണ് നടത്തിയത്.
തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം.
തിങ്കളാഴ്ച രാത്രി ആണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. പുലര്‍ച്ചെ ഇവര്‍ രണ്ടുപേരും സംസാരിച്ചു നില്‍ക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ വിദ്യാര്‍ത്ഥികള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുകയും ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഗ്രാമവാസികള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തി.
സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ
ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാരിന്‍റെ ബാലികാ സദനത്തിലേക്കും മാറ്റി.