ജെസിബി കണ്ട് വെട്ടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌ത്രീ അടക്കം ഉള്ളവർക്ക് പരിക്ക്
കുടയംപടി
ജെസിബി വരുന്നത്‌കണ്ട് വെട്ടിച്ച് മാറ്റിയ കാർ സ്‌കൂട്ടറിൽ ഇടിച്ചു അപകടം. റോഡരികിലെ താഴ്‌ചയിൽ നിന്ന് കയറിവരുന്ന ജെസിബി കണ്ട് വെട്ടിച്ച് മാറ്റിയ കാറാണ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌ത്രീ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റത്. ചുങ്കം–- മെഡിക്കേൽ കോളേജ് റോഡിൽ കുടയംപടിയിൽ വൈകിട്ട് ആറരയോടെയാണ് സംഭവം.
കോട്ടയം ഭാഗത്ത് നിന്നു വരുകയായിരുന്ന കാർ. ഈ സമയം റോഡരികിൽ നിന്ന് പ്രധാന റോഡിലേയ്‌ക്ക് പെട്ടെന്ന് എടുത്ത ജെസിബി കണ്ട് വെട്ടിച്ച് മാറ്റുവാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന രണ്ട് സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിലേക്ക് വീണു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Third Eye News Live
0