പക്ഷിപ്പനി: 5708 താറാവുകളെക്കൂടി കൊന്നു സംസ്‌ക്കരിച്ചു പക്ഷികളെ നശിപ്പിക്കൽ ഇന്ന്പൂർത്തീകരിച്ചേക്കും

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ (ഡിസംബർ 16) 5708 താറാവുകളെ കൂടി കൊന്നു സംസ്‌ക്കരിച്ചു. കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 എണ്ണം), മൂലശ്ശേരി സുനിമോന്റെയും(1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയുമാണ് ദ്രുതകർമ്മ സേന കൊന്നു സംസ്‌ക്കരിച്ചത്. ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. വെള്ളിയാഴ്ച്ച പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ […]

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 36 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206; രോഗമുക്തി നേടിയവര്‍ 4145

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 262 പേർക്കു കോവിഡ്; 374 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 374 പേർ രോഗമുക്തരായി. 3738 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 129 പുരുഷൻമാരും 114 സ്ത്രീകളും 17 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341911 പേർ കോവിഡ് ബാധിതരായി. 334613 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20566 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

അടിച്ചുപൊളിക്കാന്‍ അഴിമതിപ്പണം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ കറങ്ങിയത് 10 വിദേശരാജ്യങ്ങളില്‍; കൈക്കൂലി വാങ്ങിയ 17 ലക്ഷം രൂപ ഒളിപ്പിച്ചത് പ്രഷർകുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനിലുമായി; ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടയത്തെ കൈക്കൂലിക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിലെ കണ്ടെത്തല്‍. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ലാ ഓഫീസര്‍ (എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍) വന്‍തുക തന്നെ കൈക്കൂലി വാങ്ങി സമ്പാദിച്ചു കൂട്ടി എന്നാണ് പുറത്തുവരുന്ന വിവരം. ആലുവയിലെ ഫ്ലാറ്റില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ മാത്രം 16 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കൂടാതെ 18 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 2000 […]

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാന്‍ കെട്ടിത്തൂക്കിയത് ദേശീയ പതാക: പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാന്‍ കോഴിക്കടയില്‍ കെട്ടിത്തൂക്കിയത് ദേശീയ പതാക. കാട്ടാക്കടയിലെ കിള്ളി ബര്‍മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് കടയുടമ കൈതുടയ്‌ക്കാന്‍ ദേശീയ പതാക കെട്ടിത്തൂക്കിയത്. ഇതോടെ പ്രദേശവാസികളില്‍ ചിലര്‍ ഇത് ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസുകാര്‍ കടയില്‍ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റി. പോലീസ് എത്തിയപ്പോള്‍ പരാതിയില്‍ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ പതാക […]

സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ച; മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ച. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക അതി വിപുലമാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. […]

മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല; അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: മൊബൈൽ ഫോൺ വാങ്ങിക്കാൻ കൈയ്യിൽ കാശില്ല. അയൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. മൊബൈൽ ഫോൺ വാങ്ങി മടങ്ങുന്നതിനിടെ 18കാരൻ പൊലീസിന്റെ പിടിയിൽ. കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകൽ അയൽ വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്.മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിൽ അഭയം തേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്ഐമാരായ ബി അനീഷ്, ശരത്ചന്ദ്രൻ എന്നിവടങ്ങുന്ന […]

ക​ബോ​ർ​ഡ് ജോ​ലി​ക്കാ​യി വ​ന്ന വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃ​പ്പൂ​ണി​ത്തു​റ: ക​ബോ​ർ​ഡ് ജോ​ലി​ക്കാ​യി വ​ന്ന വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന യു​വാ​വ് അറസ്റ്റിൽ. തൃ​പ്പൂ​ണി​ത്തു​റ എ​ൻഎ​സ്എ​സ് കോ​ളജി​നു സ​മീ​പം മ​തി​യ​ത്ത് വീ​ട്ടി​ൽ ഷി​ജി​(31)നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹി​ൽ​പാ​ല​സി​ന​ടു​ത്ത് ചി​ത്രാ​ഞ്ജ​ലി​യി​ൽ ഭ​വ​ൻ​സ് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ര​ണ്ട​ര​പ്പ​വ​ന്‍റെ സ്വ​ർ​ണാഭരണങ്ങൾ ന​ഷ്ട​മാ​യ​ത്. ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശ​ര​വ​ണന്‍റേ​താ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ. ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ശ​ര​വ​ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് പ​ണി​ക്കു വ​ന്ന​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ഷി​ജി​ന്‍റെ പ​ഴ്സി​ൽനി​ന്ന് സ്വ​ർ​ണം പ​ണ​യം വ​ച്ച ര​സീ​ത് ക​ണ്ടെ​ത്തി. […]

തുണി മാറുന്നതിനിടെ പതുങ്ങിയെത്തിയ അച്ഛൻ ശരീരത്തിൽ കയറി പിടിച്ചു; പേടിച്ച്‌ ഭയന്ന് അലറി വിളിച്ച്‌ പുറത്തേക്കോടിയ പെൺകുട്ടി ചെന്ന് കയറിയത് അയൽവീട്ടിൽ ; വിസ്താര വേളയിൽ കൂറുമാറി അമ്മയും; എന്നിട്ടും പോക്‌സോ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖകൻ എരുമേലി: സാക്ഷികൾ കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക്ഷിച്ചത്. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ബി.ഗോപകുമാറാണ് പ്രതിയെ ശിക്ഷിച്ചത്. സാക്ഷി നടക്കുന്നതിനിടയിൽ പലരും കൂറുമാറിയെങ്കിലും വെറുതെ വിടാൻ കോടതി തയ്യാറായില്ല. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . മൂന്നാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്നു കുട്ടി […]

കോട്ടയം കറുകച്ചാലിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കര പാലുവേലിൽ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ രമണി[ 68] ആണ് മരിച്ചത്. കട്ടിലിൽ കമിഴ്ന്നു കിടന്ന് നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ഗോപിനാഥനും രമണിയും മാത്രമാണ് ഉണ്ടായിരുന്നത് .ഇരുവരും അസുഖ ബാധിതരായ ആണ് .വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുന്നു.