play-sharp-fill
ഒമിക്രോൺ: വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

ഒമിക്രോൺ: വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

സ്വന്തം ലേഖകൻ

കോട്ടയം: എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഈ കാലയളവിൽ കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും ഇത് ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഒരു കാരണവശാലും ഈ കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്.

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും എയർപോർട്ടിൽ വെച്ചുതന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്.

എങ്കിലും ഇവർ എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ ആകെ 14 ദിവസം വീടുകളിൽ നിരീക്ഷണം തുടരണം.

മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.