play-sharp-fill
കാമുകനൊപ്പം ജീവിക്കാൻ മകളേയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് രണ്ടുമാസത്തെ  പരോള്‍ അനുവദിച്ച് സുപ്രീംകോടതി

കാമുകനൊപ്പം ജീവിക്കാൻ മകളേയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് രണ്ടുമാസത്തെ പരോള്‍ അനുവദിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ

കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് സുപ്രീംകോടതി പരോള്‍ അനുവദിച്ചു. കണ്ണിന്റെ ചികിത്സയ്ക്കായി രണ്ട് മാസത്തെ പരോളാണ് കോടതി അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോൾ നൽകിയത്.

മയോപിയ മൂലം തന്റെ കാഴ്‌ചശക്‌തി അനുദിനം കുറഞ്ഞുവരികയാണെന്നും വിദഗ്‌ധ ചികില്‍സയ്‌ക്കായി ഒരു മാസത്തെ ജാമ്യം അനുവദിക്കണമെന്നും അനുശാന്തി ബോധിപ്പിച്ചു. അപേക്ഷ സര്‍ക്കാര്‍ ശക്‌തമായി എതിര്‍ത്തു. മെഡിക്കല്‍ പരിശോധനയ്‌ക്കുള്ള സൗകര്യം ജയിലധികൃതര്‍ ഉറപ്പുവരുത്തുമെന്നും ക്രൂരമായ കൊലപാതകം നടത്തിയതിനാല്‍, പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രബേഷന്‍ ഓഫീസറും ജയില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും പരോളിനു ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും പോലീസിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ പരോള്‍ അനുവദിക്കാതിരുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് പരോൾ നൽകിയത്. 2014 ഏപ്രിൽ 16നാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേ‌‌‌ർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവർച്ചയ്ക്ക് വേണ്ടിയുളള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ എടുത്തുമാറ്റി.

അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും ആസൂത്രണം ചെയ്തത് അനുശാന്തിയാണെന്നും പൊലീസ് കണ്ടെത്തി.

2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.