പാലായിൽ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും ,ഇടപാടുകാരനും അറസ്റ്റിൽ
സ്വന്തം ലേഖകൻ
പാലാ: പാലായിൽ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനും ,ഇടപാടുകാരനും അറസ്റ്റിൽ.
ഹൈവേ സൈഡില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍ ഹാഷിമി(51)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി യുവാവും പിടിയിലായി.
പ്രതി കഴിഞ്ഞ ഒരാഴ്ചയായി വീട് വാടകയ്ക്കെടുത്ത് അന്യ ജില്ലകളില്‍ നിന്നു സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ ഫോണില്‍ വിളിച്ച് വന്‍ തുകയ്ക്ക് അനാശാസ്യം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് വീട് പരിശോധിച്ചപ്പോള്‍ അന്യജില്ലക്കാരായ നാല് സ്ത്രീകളും ഇടപാടുകാരനായ യുവാവും ഉണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.