ഇതാ യുവാക്കൾക്കൊരു സന്തോഷവാർത്ത…! 10,000-ത്തിലധികം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനി: വിശദവിവരങ്ങൾ ഇങ്ങനെ

ഡൽഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന ഭീമനായ എച്ച്‌സിഎല്‍ടെകിന്റെ അറ്റാദായം മാർച്ച്‌ പാദത്തില്‍ 3986 കോടി രൂപയായി. പക്ഷേ വർദ്ധിച്ച്‌ വരുന്ന ജീവനക്കാരുടെ ചെലവ് കാരണം കമ്പനി അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 8.4 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷത്തെ സമാനമായ നിയമന തന്ത്രം പാലിക്കുമെന്നും 2024-24 സാമ്പത്തിക വർഷത്തില്‍ 10,000 ത്തിലധികം പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും കമ്പനി അറിയിച്ചു. 2024 സാമ്പത്തിക വർഷം മുഴുവനും കമ്പനി 12,141 പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്തു. നാലാം പാദത്തിലെ […]

സിപിഎമ്മില്‍ ‘ഇപി യുഗം’ അവസാനിക്കുന്നു? ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തി; ജയരാജനെതിരെയുള്ള കടുത്ത തീരുമാനം നാളെയുണ്ടാവും

തിരുവനന്തപുരം: സിപിഎമ്മില്‍ ഇ പി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്. കൂടിക്കാഴ്ച പാർട്ടിയില്‍ നിന്ന് മുതിർന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച്‌ വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേർന്ന് നടത്തിയതാണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് […]

ആഴ്ച്ചകളോളമായി കഴിച്ചിരുന്നത് ഒരു ഈന്തപ്പഴം മാത്രം; യുവാക്കളുടെ മരണം പട്ടിണി കിടന്നുതന്നെ; മൃതദേഹം കണ്ടെത്തിയത് മെലി‌ഞ്ഞൊട്ടിയ നിലയിൽ; അവശനിലയില്‍ കണ്ടെത്തിയ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി

ഗോവ: ഗോവയില്‍ ആഴ്ച്ചകളോളം ഒരു കാരക്ക മാത്രം കഴിച്ച സഹോദരൻമാർ മരിച്ചു. 27ഉം 29ഉം വയസുളള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. വീട്ടില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയ സഹോദരങ്ങളുടെ അമ്മ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ഗോവയിലെ മർഗാവിലാണ് സംഭവം. ഭാര്യയും കുട്ടികളുമായി അകന്നു കഴിയുന്ന അച്ഛൻ നസീർ ഖാൻ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നു. അകത്ത് നിന്നും പ്രതികരണവുമുണ്ടായില്ല. തുട‍ർന്ന് പോലീസ് സഹായത്തോടെ വാതില്‍ തുറന്നു. സഹോദരങ്ങളായ സുബേർ ഖാൻ, ആഫാൻ ഖാൻ എന്നിവരെ രണ്ടു മുറികളിലായി മരിച്ച […]

വിവാദങ്ങള്‍ക്കിടെ കല്യാണ വീട്ടില്‍ കണ്ടുമുട്ടി ഇ.പി ജയരാജനും കെ സുധാകരനും; പിരിഞ്ഞത് ചിരിച്ച്‌ കൈകൊടുത്ത് കുശലം പറഞ്ഞ്

കണ്ണൂർ: വിവാദങ്ങള്‍ക്കിടെ കണ്ടുമുട്ടി എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച്‌ കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം കത്തിയത്. പിന്നീട് നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇപി വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ മുഖ്യമന്ത്രി പിന്നീട് വിമർശിച്ചു. അതിന് ശേഷം പ്രതികരണത്തിന് എല്‍ഡിഎഫ് കണ്‍വീനർ തയ്യാറായിട്ടില്ല.

ജോലിക്ക് പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച്‌ ഓടി; പിന്തുടര്‍ന്നപ്പോള്‍ വഴിയില്‍ കണ്ട ബൈക്കും മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി: എറണാകുളം പോണേക്കരയില്‍ വീട്ടുജോലിക്കായി പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്നു. ജവാൻ ക്രോസ് റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അക്രമിയെ പിടികൂടാൻ വീട്ടമ്മ പിന്നാലെ ഓടിയെങ്കിലും കവർച്ചക്കാരൻ മറ്റൊരു ബൈക്ക് മോഷ്ടിച്ച്‌ കടന്നു കളഞ്ഞു. പോണേക്കര ജവാൻ ക്രോസ് റോഡില്‍ ഇന്നലെ പട്ടാപ്പകലായിരുന്നു കവർച്ച നടന്നത്. വീട്ടു ജോലിക്കായി പോകുകയായിരുന്ന പോണേക്കര സ്വദേശി വിദ്യ ലാലുവിന്റെ കഴുത്തിലെ മാലയാണ് ആക്രമി കവർന്നത്. സംഭവത്തില്‍ പരിഭ്രമിച്ച്‌ പോയെങ്കിലും വിദ്യ മോഷ്ടാവിന്റെ പിന്നാലെ ഓടി. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. ഒരു പവനിലേറെ തൂക്കം പവരുന്ന മാലയാണ് വിദ്യയ്ക്ക് […]

വാക്കുതര്‍ക്കത്തെ തുടർന്ന് നൈറ്റ് കഫേ അടിച്ചതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസ്; ചങ്ങനാശേരി സ്വദേശിനിയായ യുവതിയും സംഘവും പിടിയില്‍; കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയും കേസെടുത്തു

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നൈറ്റ് കഫേ അടിച്ചതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസില്‍ യുവതിയും സംഘവും പിടിയില്‍. പനമ്പള്ളി നഗര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സാപിയന്‍സ് കഫേയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചങ്ങനാശേരി സ്വദേശിനി ലീന, ആദർശ് ദേവസ്യ, ഇടുക്കി കട്ടപ്പന സ്വദേശി ജെനിറ്റ്, വയനാട് കല്‍പറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് സിനാൻ, എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. സാപിയന്‍ കഫേയിലെത്തിയ ലീന അവിടെ തന്‍റെ മുന്‍ സുഹൃത്തിനെ […]

നമ്പര്‍ പ്ലേറ്റില്ല; പൊലീസ് കൈകാണിച്ചപ്പോള്‍ “ഇടിച്ചുതെറിപ്പിക്കടാ അവനെ” എന്ന് ആക്രോശം; കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച്‌ യുവാക്കള്‍; പിടിയിലായവരില്‍ രണ്ട് കുട്ടികളും

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച്‌ യുവാക്കള്‍. കട്ടപ്പന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ വാഹന പരിശോധന നടത്തുന്നതിടെ ആയിരുന്നു സംഭവം. നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ – തുളസിപ്പാറ റോഡിലൂടെ അമിത വേഗതയില്‍ സ്ഥലത്ത് എത്തി. പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ […]

സർവീസില്‍ നിന്ന് വിരമിക്കാനിരിക്കെ കെഎസ്‌ഇബി ജീവനക്കാരൻ ഓഫീസിന് സമീപം തൂങ്ങി മരിച്ച നിലയില്‍; ഇടതു കൈയില്‍ മുറിഞ്ഞ് ചോര വാർന്ന പാട്

കൊല്ലം: പത്തനാപുരം വിളക്കുടിയില്‍ കെഎസ്‌ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് (56) മരിച്ചത്. ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ മുറിയ്ക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം സർവീസില്‍ നിന്ന് വിരമിക്കാനിരുന്നപ്പോഴായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയിലും അദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. സമീപത്തെ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് പുലർച്ചെ അഞ്ചുമണിക്ക് മൃതദേഹം കണ്ടത്. ഇടതു കൈയില്‍ മുറിഞ്ഞു ചോര വാർന്ന പാട് ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു കസറി; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം

ലഖ്നൗ: ഐപിഎല്ലിലെ മിന്നും ഫോം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെ ചിറകിലേറിയാണ് രാജസ്ഥാന്‍ മുന്നേറിയത്. സഞ്ജുവിനൊപ്പം (33 പന്തില്‍ 71), ധ്രുവ് ജുറലിന്റെ (34 പന്തില്‍ 52) ഇന്നിങ്‌സും രാജസ്ഥാന് തുണയായി. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 […]

ഭവന വായ്പ എടുക്കുന്നവർ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം ; ഏറ്റവും കുറഞ്ഞ പലിശ ഏത് ബാങ്കിൽ ; വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വന്തം ലേഖകൻ സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും. ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയും അതിനായി ഒരു ഭവനവായ്പ തേടുകയും ചെയ്യുകയാണെങ്കിൽ, തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. എപ്പോഴും കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ഒരു ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിനെയും അറിഞ്ഞിരിക്കണം. കാരണം പലിശനിരക്കിലെ നാമമാത്ര വ്യത്യാസം പോലും വായ്പാ കാലയളവിലെ മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും. ഒരാൾ 9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം […]