കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കാറും ഓട്ടോയും കൂടിയിടിച്ച് അപകടം:ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്:ഓട്ടോ യാത്രക്കാരനും പരിക്കേറ്റു: ഇരുവരെയും മെഡി.കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നു രാവിലെ 11 -ന്

  കോട്ടയം : കുമരകം റോഡിൽ ഇല്ലിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനേയും ഡ്രൈവറേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കലിൽ 11 മണിയോടു കൂടിയാണ് അപകടം നടന്നത്. കാറ്ററിംഗ് കേന്ദ്രത്തിൽ നിന്നും കല്യാണ പരിപാടിക്ക് സദ്യയുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഫോണിൽ സംസാരിച്ചു കൊണ്ട് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

രാമരാവണൻ, ലോകനാഥൻ ഐഎഎഎസ്, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ പെരുമ്പാവൂർ ∙ സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു.മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്.മകൾ: ദേവനന്ദന. കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്,സുരേഷ് ഗോപി നായകനായ രാമരാവണൻ, ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാദ്, ഉർവശി നായികയായ മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനും കളഭം സിനിമയുടെ തിരക്കഥാകൃത്തുമാണ്. ചക്കര വാവ,വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്. ചക്കര വാവ,വെളുത്ത കത്രീന, ശംഖുപുഷ്പം തുടങ്ങിയ […]

മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി.

  തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച്‌ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഇതിനൊപ്പം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം . പ്രതിഷേധം ശക്തമായതോടെ ഇന്റര്‍വ്യു തടസ്സപ്പെട്ടു. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വര്‍ഷങ്ങളായി നടക്കുന്നില്ലെന്നും […]

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം ശക്തമാക്കി ; മന്ത്രവാദവും സംശയിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനായി അന്വേഷണം ശക്തമാക്കി. ഇയാള്‍ നാട്ടില്‍തന്നെ തങ്ങാനുള്ള സാധ്യതയയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോണ്‍ ടവറുകള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടർന്ന് വിളിച്ച്‌ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അവരെ വിട്ടയച്ചു. അതേസമയം വീട്ടില്‍ ഒരാള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാള്‍ പൂജാകർമിയാണെന്നുമുള്ള സൂചന പോലീസ് നല്‍കുന്നുണ്ട്. അതിനാല്‍തന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു. കാട്ടാക്കട മുതിയാവിളയില്‍ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് […]

ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ ആദരിച്ചു: ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

  വൈക്കം: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ വൈക്കം ചെമ്പ് തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെയും മകനും കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രേയസ്സിനെ ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനവും സ്വീകരണവും നൽകി. സ്വീകരണ സമ്മേളനം വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ബോധം ഉള്ളവരായി കുട്ടികൾ വളരണമെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തളളി യഥാർഥ മനുഷ്യനായി തീരുന്നത് ശാസ്ത്ര അവബോധത്തിൻ്റെ പിൻബലത്തോടെയാണെന്നും അതിൻ്റെ ഭാഗമായി നിൽക്കാൻ […]

ഉദയനാപുരത്ത് വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി

  വൈക്കം: ഉദയനാപുരം വടക്കേമുറി 739-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ എസ് എസ് വനിതാ സമാജത്തിൻ്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻ്റ് സുധ മോഹൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, വനിതാ സമാജ യൂണിയൻ പ്രസിഡൻ്റ് കെ […]

300 പുതിയ ശാഖകള്‍ ആരംഭിക്കും, സേവനങ്ങള്‍ക്കായി ഉപകമ്പനി ആരംഭിച്ചു, എസ്.ബി.ഐയില്‍ 15,000 പുതിയ തൊഴിലവസരങ്ങള്‍, എന്‍ജിനീയര്‍മാര്‍ക്ക് മുന്‍ഗണന

സ്വന്തം ലേഖകൻ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 15,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. അതില്‍ 85 ശതമാനം എന്‍ജിനീയര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ബാങ്കിന്റെ വികസനത്തിന്റെ ഭാഗമായിട്ടാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. മാര്‍ക്കറ്റിംഗ് വിഭാഗം ശക്തിപ്പെടുത്താന്‍ കൂടിയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. കമ്പനി പുതിയതായി ആരംഭിച്ച ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകമ്പനി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. 2023-24ല്‍ 139 പുതിയ ശാഖകള്‍ ആരംഭിച്ചു. ഈ സാമ്പത്തികവര്‍ഷം 300 പുതിയ ശാഖകള്‍ കൂടി തുറക്കും. 11,000 മുതല്‍ 12,000 […]

ഇരുമെയ്യാണെങ്കിലും…11.O ; ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീ​ഗാർഡ്. Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം […]

4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽ മോചനം ; സന്തോഷം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തത് കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ ; ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളിട്ട് ഗുണ്ടകൾ

സ്വന്തം ലേഖകൻ തൃശൂർ : 4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ ‘ആവേശം’ സിനിമയിലെ ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വീരാരാധന പങ്കുവയ്ക്കുന്നതു വ്യാപകമായി. പാർട്ടിയിലേക്കു മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീലുകളിലുണ്ട്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ പ്രധാന നേതാവിനെ അടുത്തിടെ […]

മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

  മുംബൈ: മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി. അറുപത് പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന എൻഡിആർഎഫ് ഇൻസ്‌പെക്ടർ ഗൗരവ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിലെ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡാണ് തകർന്ന് വീണത്. അതേസമയം പരസ്യബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പെട്രോൾ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് […]