സിപിഎമ്മില്‍ ‘ഇപി യുഗം’ അവസാനിക്കുന്നു? ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തി; ജയരാജനെതിരെയുള്ള കടുത്ത തീരുമാനം നാളെയുണ്ടാവും
തിരുവനന്തപുരം: സിപിഎമ്മില്‍ ഇ പി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്.
നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടിക്കാഴ്ച പാർട്ടിയില്‍ നിന്ന് മുതിർന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാർട്ടി കണക്കാക്കുന്നത്.
ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേർന്ന് നടത്തിയതാണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് വ്യക്തമായ സ്ഥിതിക്ക് പാർട്ടി പുറത്താക്കും മുമ്ബ് ഇപി ജയരാജൻ എല്‍ഡിഎഫ്. കണ്‍വീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും പാർട്ടിയില്‍ നിന്ന് നീണ്ടനാളത്തേക്ക് അവധി എടുക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
സ്വന്തം തട്ടകമായ കണ്ണൂർപോലും പൂർണമായും ഇപിയെ തള്ളിയ അവസ്ഥയിലാണിപ്പോള്‍.