പുതുപ്പള്ളി പള്ളി പെരുന്നാൾ ; മെയ് 6, 7 തീയതികളില്‍ പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഇപ്രകാരം

സ്വന്തം ലേഖകൻ  കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.  കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.  മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, […]

യുവതിയുടെ നേരെ ലൈംഗികാതിക്രമം ; കേസിൽ 43 കാരനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ എസ്. ദാസ് (43)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (04.05.24) വൈകിട്ട് ആറുമണിയോടുകൂടി ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്ര ഭാഗത്തുള്ള റസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്ത ശേഷം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വയ്ക്കുകയും തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. […]

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കോട്ടയം കാണക്കാരി കണിയാംപറമ്പിൽ വീട്ടിൽ കുഞ്ഞാവ എന്ന് വിളിക്കുന്ന സുജേഷ് (25), ഏറ്റുമാനൂർ പേരൂർ കരിയാറ്റുപുഴ ഭാഗത്ത് ഒഴുകയിൽ വീട്ടിൽ മറ എന്ന് വിളിക്കുന്ന വിഷ്ണു അനിൽ (25) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് നാടുകടത്തിയത്. സുജേഷ് ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, […]

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അയർക്കുന്നം പോലീസിന്റെ പിടിയിൽ

അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകര മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു (24), മണർകാട് സ്വദേശി മെൽജോ (18) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഒന്നാം തീയതി വൈകിട്ട്  വിജയപുരം സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന യുവാവിനെ മർദ്ദിക്കുകയും ഹെൽമെറ്റും, കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെൽജോയ്ക്ക് യുവാവിന്റെ സഹോദരനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. […]

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം ‘സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല’

സ്വന്തം ലേഖകൻ ഇടുക്കി: സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദര്‍ശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പരിശോധിക്കാനാണ് ബിജെപി നേതാക്കള്‍ […]

സംസ്ഥാനത്ത് പതിമൂന്നോളം അമ്മത്തൊട്ടിലുകൾ, എന്നാൽ പലതും പ്രവർത്തനരഹിതം ; നവജാത ശിശുക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തിൽ അമ്മത്തൊട്ടിലുകൾ പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തം

കോട്ടയം : പ്രവർത്തനരഹിതമായി അമ്മത്തൊട്ടിലുകൾ. കേരളത്തിൽ മൊത്തം 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. ഒരു കുഞ്ഞുജീവൻപോലും അനാഥമാകരുതെന്ന ചിന്തയിലാണ് 2002-ല്‍  സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക്ഷണത്തിന് അമ്മത്തൊട്ടില്‍ തുറന്നത്. പക്ഷേ ഇപ്പോള്‍ വേണ്ടത്ര കരുതല്‍ ഇക്കാര്യത്തില്‍ കാണിക്കുന്നില്ല. കോഴിക്കോട് ആധുനിക അമ്മത്തൊട്ടില്‍ നിർമ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കൊച്ചിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടില്‍ സാങ്കേതികകാരണങ്ങളാല്‍ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകള്‍ പ്രവർത്തിക്കുന്നില്ല. കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ 22 വർഷത്തിനിടെ […]

മുഖം വികൃതമായ നിലയില്‍ ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതലാണ് അനിലയെ കാണാതായത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ […]

കോട്ടയത്ത് നേഴ്‌സസ്‌ ദിന വാരാഘോഷത്തിന്‌ നാളെ തുടക്കമാവും

കോട്ടയം : മെയ്‌ 12 അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ജില്ലാ നേഴ്‌സസ്‌ വാരാഘോഷത്തിന്‌ തിങ്കളാഴ്‌ച കോട്ടയത്ത്‌ തുടക്കമാകും. 12 വരെ നീണ്ടു നിൽക്കുന്ന വാരാഘോഷം. മെയ്‌ 6 തിങ്കളാഴ്‌ച രാവിലെ 9ന്‌ ജില്ലാ ജനറൽ ആശുപത്രിയിൽ ജില്ലാ നേഴ്‌സിംങ് ഓഫീസർ ഉഷാ രാജഗോപാൽ പതാക ഉയർത്തുന്നതോടെ തുടക്കമാകും. നഴ്സിംഗ് പ്ലഡ്ജ് ചൊല്ലിയതിന് ശേഷം നേഴ്‌സുമാർക്കായി രചനാ മത്സരങ്ങൾ നടത്തും. ഏഴിന് ജില്ലയിലെ വിവിധ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാർ സംഘടിപ്പിക്കും. എട്ടിന് ആർട്‌സ്‌ മത്സരങ്ങൾ എം ടി സെമിനാരി ഹയർ സെക്കൻണ്ടറി സ്‌കൂളിൽ നടക്കും. ഒൻപതിനു ജീവകാരുണ്യ […]

പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബ് ഉത്ഘാടനം ചെയ്തു

കോട്ടയം : പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് റിയാലിറ്റി കിഡ്സ് ലാബ് ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസാണ് ലാബ് ഉത്ഘാടനം ചെയ്തത്. സ്കൂൾ സെക്രട്ടറി കെ  എ ഏബ്രഹാം, സ്കൂൾ ഹെഡ് മിസ്ട്രസ് മഞ്ജു ജേക്കബ്, ബോർഡ് മെമ്പർ ജോണി തോമസ്, കുരിശുപള്ളി ട്രസ്റ്റീ സുദീപ് ഏബ്രഹാം, ഓണ്മെന്റാ ഇന്നോവേഷൻസ് ഡയറക്ടർ  സജീവ് എന്നിവർ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബുകൾ ഉപയോഗിച്ച് നടത്തുന്ന പഠന രീതികൾ […]

കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു: കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി സുകുമാരൻ (87) ആണ് മരിച്ചത്.

  കോട്ടയം :കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. എസ് എച്ച് മൗണ്ട് കാവിനാൽതാഴെ വീട്ടിൽ സുകുമാരൻ (87) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സുകുമാരനെ മരിച്ച നിലയിൽ കണ്ടത്തിയത്. എറണാകുളത്തേക്ക് സാധനങ്ങൾ കൊണ്ടു പോയ ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. കുമാരനല്ലൂർ ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. ആത്മഹത്യ ശ്രമമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആത്മഹത്യ ശ്രമമാണെന്ന് തന്നെയാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തു നിന്നും […]