play-sharp-fill
പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബ് ഉത്ഘാടനം ചെയ്തു

പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബ് ഉത്ഘാടനം ചെയ്തു

കോട്ടയം : പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് റിയാലിറ്റി കിഡ്സ് ലാബ് ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസാണ് ലാബ് ഉത്ഘാടനം ചെയ്തത്. സ്കൂൾ സെക്രട്ടറി കെ  എ ഏബ്രഹാം, സ്കൂൾ ഹെഡ് മിസ്ട്രസ് മഞ്ജു ജേക്കബ്, ബോർഡ് മെമ്പർ ജോണി തോമസ്, കുരിശുപള്ളി ട്രസ്റ്റീ സുദീപ് ഏബ്രഹാം, ഓണ്മെന്റാ ഇന്നോവേഷൻസ് ഡയറക്ടർ  സജീവ് എന്നിവർ പങ്കെടുത്തു.

വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബുകൾ ഉപയോഗിച്ച് നടത്തുന്ന പഠന രീതികൾ കുട്ടികളിൽ ക്രീയേറ്റിവിറ്റി വർധിപ്പിക്കാനും പഠിക്കുന്ന വിഷയങ്ങൾ ഓർമയിൽ നിലനിർത്താനും സഹായിക്കുമെന്നും ഇത്തരമൊരു ലാബും അതിലൂടെയുള്ള പഠനവും മറ്റു സ്കൂളുകൾക്കും ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ പ്രചോദനം നൽകുമെന്നും ഉത്ഘാടന പ്രസംഗത്തിൽ ഡോക്ടർ സാബു തോമസ് പറഞ്ഞു.

കേരളാ ഗവണ്മെന്റ് സ്റ്റാർട്ടപ്പ് മിഷൻ കമ്പനി ആയ ഓഗ്മെന്റാ ഇന്നവേഷൻസ് ആണ് ലാബ് നിർമിച്ചു നൽകിയത്. ഉത്ഘാടനത്തിനു ശേഷം നടന്ന വെർച്യുൽ റിയാലിറ്റി പ്രദർശനത്തിൽ കുട്ടികളും, മാതാപിതാക്കളും, തിരുവനന്തപുരം ആസ്ഥാനമായ കെൽട്രോണിന്റെ പ്രതിനിധികളും സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group