Spread the love

കോട്ടയം : മെയ്‌ 12 അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ജില്ലാ നേഴ്‌സസ്‌ വാരാഘോഷത്തിന്‌ തിങ്കളാഴ്‌ച കോട്ടയത്ത്‌ തുടക്കമാകും.

video
play-sharp-fill

12 വരെ നീണ്ടു നിൽക്കുന്ന വാരാഘോഷം. മെയ്‌ 6 തിങ്കളാഴ്‌ച രാവിലെ 9ന്‌ ജില്ലാ ജനറൽ ആശുപത്രിയിൽ ജില്ലാ നേഴ്‌സിംങ് ഓഫീസർ ഉഷാ രാജഗോപാൽ പതാക ഉയർത്തുന്നതോടെ തുടക്കമാകും.

നഴ്സിംഗ് പ്ലഡ്ജ് ചൊല്ലിയതിന് ശേഷം നേഴ്‌സുമാർക്കായി രചനാ മത്സരങ്ങൾ നടത്തും. ഏഴിന് ജില്ലയിലെ വിവിധ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാർ സംഘടിപ്പിക്കും. എട്ടിന് ആർട്‌സ്‌ മത്സരങ്ങൾ എം ടി സെമിനാരി ഹയർ സെക്കൻണ്ടറി സ്‌കൂളിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപതിനു ജീവകാരുണ്യ പ്രവർത്തന പരിപാടി, 12ന്‌ ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ വിഘ്‌നേശ്വരി ഐ എ എസ് ഉദ്‌ഘാടനം ചെയ്യും. ഡിഎം ഒ അധ്യക്ഷനാകും.

സമാപനത്തിന്‌ മുന്നോടിയായി ജില്ലാ ആശുപത്രിക്ക്‌ സമീപത്ത്‌ നിന്നും നൂറ്‌ കണക്കിന്‌ നേഴ്‌സുമാർ അണിചേരുന്ന വർണ്ണാഭമായ റാലിയും സംഘടിപ്പിക്കും.