പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബ് ഉത്ഘാടനം ചെയ്തു

കോട്ടയം : പുത്തനങ്ങാടി എൽ പി സ്കൂളിൽ ഓഗ്മെന്റഡ് റിയാലിറ്റി കിഡ്സ് ലാബ് ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസാണ് ലാബ് ഉത്ഘാടനം ചെയ്തത്. സ്കൂൾ സെക്രട്ടറി കെ  എ ഏബ്രഹാം, സ്കൂൾ ഹെഡ് മിസ്ട്രസ് മഞ്ജു ജേക്കബ്, ബോർഡ് മെമ്പർ ജോണി തോമസ്, കുരിശുപള്ളി ട്രസ്റ്റീ സുദീപ് ഏബ്രഹാം, ഓണ്മെന്റാ ഇന്നോവേഷൻസ് ഡയറക്ടർ  സജീവ് എന്നിവർ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഓഗ്മെന്റഡ് / വെർച്യുൽ റിയാലിറ്റി ലാബുകൾ ഉപയോഗിച്ച് നടത്തുന്ന പഠന രീതികൾ […]

കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു: കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി സുകുമാരൻ (87) ആണ് മരിച്ചത്.

  കോട്ടയം :കുമാരനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. എസ് എച്ച് മൗണ്ട് കാവിനാൽതാഴെ വീട്ടിൽ സുകുമാരൻ (87) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സുകുമാരനെ മരിച്ച നിലയിൽ കണ്ടത്തിയത്. എറണാകുളത്തേക്ക് സാധനങ്ങൾ കൊണ്ടു പോയ ഗുഡ്‌സ് ട്രെയിനാണ് തട്ടിയതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. കുമാരനല്ലൂർ ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. ആത്മഹത്യ ശ്രമമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആത്മഹത്യ ശ്രമമാണെന്ന് തന്നെയാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തു നിന്നും […]

മോട്ടോർ നന്നാക്കാൻ കിണറ്റില്‍ ഇറങ്ങി ;അതിഥി തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

മലപ്പുറം : തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റില്‍ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ മോട്ടറിന്റെ വാല്‍വ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയില്‍ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കിണറിനു മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

ഓട്ടം വിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ പഞ്ഞിക്കിട്ടു: കാരണം അജ്ഞാതം.

നാദാപുരം :ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകനും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഇവര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളുകള്‍ […]

പോർച്ചിൽ നിർത്തിയിട്ട കാറിനടിയിൽ അജ്ഞാതൻറെ ചെരുപ്പും രക്തക്കറയും ; ആശങ്കയിലായി വീട്ടുകാർ

തിരുവല്ല : പോർച്ചില്‍ നിർത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുൻവശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി. പൂങ്കുളം വാർഡില്‍ വെള്ളായണി കാർഷിക കോളേജിന് സമീപം കീഴൂർ വിദ്യാഭവനില്‍ ഹരീന്ദ്രൻ നായരുടെ വീട്ടിലെ കാർപോർച്ചില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഉറക്കമുണർന്ന ശേഷം കാർ പോർച്ചില്‍ ഒരു ചെരിപ്പ് കണ്ടതോടെയാണ് ഹരീന്ദ്രൻ നായർ പരിശോധന നടത്തിയത്. തുടർന്നായിരുന്നു കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന സംശയമുണ്ട്. ഇതിന് സമീപത്തുനിന്ന് ബ്ലേഡും ചെരുപ്പുകളില്‍ ഒരെണ്ണവും കണ്ടെത്തിയിട്ടുണ്ട്. […]

ഭാര്യയെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിനിടെ ഭാര്യയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി: വീടു നോക്കാൻ എൽപ്പിച്ച് വിനോദ യാത്രയ്ക്ക് പോയ വീട്ടുകാരെത്തിയപ്പോൾ കണ്ടത് യുവാവ് തൂങ്ങി മരിച്ച നിലയിലും; പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ :സംഭവത്തിൽ ദുരൂഹത

  സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയും യുവാവും ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദർശൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊലീസ് വിശദ അന്വേഷണം നടത്തും. അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. കോരവയൽ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടു നോക്കാൻ ഏൽപ്പിച്ച സുദർശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. വീട്ടുകാർ വിനോദയാത്ര […]

റീൽസ് ചിത്രീകരിക്കാൻ അപകടകരമാം വിധം കാറിൻ്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്ത് യുവാക്കൾ ; നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്

ആലപ്പുഴ : സോഷ്യൽ മീഡിയയിൽ വൈറലാവാൻ കായംകുളം – പുനലൂർ റോഡിൽ അപകടകരമാം വിധം കാറിൽ യാത്ര ചെയ്ത  യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തല പുറത്തേക്ക് ഇട്ടായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാർ ഓടിച്ച അൽ ഗലിബ് ബിൻ നസീർ, ഒപ്പം യാത്ര ചെയ്ത ആഫ്താർ അലി, ബിലാൽ നസീർ, മുഹമ്മദ് സജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ആലപ്പുഴ നൂറനാട് സ്വദേശികളാണ് […]

ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ “മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി … ” എന്ന ഗാനത്തിലൂടെയാണ്: ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ: വിവേകാനന്ദന്റെ ജന്മവാർഷികദിനമാണിന്ന്.

  കോട്ടയം: പ്രശസ്ത നടി ഷീല തന്റെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ കഥാപാത്രമാണ് കള്ളിച്ചെല്ലമ്മ . 1969 -ൽ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഓർവ്വോ കളർ ചിത്രമായിരുന്നു . ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ . മലയാള സിനിമയുടെ ചരിത്രത്തിൽ ഏകദേശം അര ഡസനോളം കഥകൾ ജി. വിവേകാനന്ദന്റേതായി ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കള്ളിച്ചെല്ലമ്മയെ കൂടാതെ “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” ,മഴക്കാറ് , വാർഡ് നമ്പർ 7, ഒരു യുഗസന്ധ്യ , അരിക്കാരി അമ്മു എന്നിവയെല്ലാം […]

സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി, അമിത വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ; 17 കാരൻ മരിച്ചു, തിരിഞ്ഞുനോക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച് യുവാവ്

പത്തനംതിട്ട : അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച് യുവാവ്. പത്തനംതിട്ട കാരംവലിയിൽ അപകടത്തില്‍ പരുക്കേറ്റ 17കാരനെയാണ് സഹയാത്രികൾ വഴിയിൽ ഉപേക്ഷിച്ചത്.രാത്രി 9.15 നാണ് സംഭവം. അപകടത്തിൽ തുടർന്ന് നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധീഷിന്‍റെ തലക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം […]

മഴക്കാലം അടുത്തിട്ടും മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല: കാത്തിരപ്പള്ളിയും പരിസരങ്ങളും മാലിന്യത്തിൽ മുങ്ങി .

  കാ ഞ്ഞിരപ്പള്ളി: മഴക്കാലമെത്താന്‍ ഇനിആഴ്ചകഴ്ച ള്‍ മാത്രം ബാക്കി നില്‍ക്കേ മഴക്കാല പൂർവ്വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചി ട്ടില്ല. വേനല്‍ മഴയില്‍തന്നെ ടൗണിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് മഴക്കാലപൂര്‍വ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായിആക്ഷേപമുയർന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡിനു മുന്‍വശത്ത്പുത്തനങ്ങാടി ഭാഗത്തു നിന്നെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകി പ്പോകാന്‍ സൗകര്യമില്ലാതായതോടെ വെള്ളം നേരേ ദേശീയപാതയിലേക്കാണെത്തുന്നത്. കഴിഞ്ഞദിവസം പെയ്ത വേനല്‍ മഴയില്‍ ഇവി ടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാതയില്‍തന്നെ കുരിശുങ്കല്‍ ജംഗ്ഷനിലും മണിമല റോഡിലും ശക്തമായ മഴപെയ്താ ല്‍ വെള്ളത്തിനടിയിലാകും. ചി […]