പോർച്ചിൽ നിർത്തിയിട്ട കാറിനടിയിൽ അജ്ഞാതൻറെ ചെരുപ്പും രക്തക്കറയും ; ആശങ്കയിലായി വീട്ടുകാർ
തിരുവല്ല : പോർച്ചില്‍ നിർത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുൻവശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി.
പൂങ്കുളം വാർഡില്‍ വെള്ളായണി കാർഷിക കോളേജിന് സമീപം കീഴൂർ വിദ്യാഭവനില്‍ ഹരീന്ദ്രൻ നായരുടെ വീട്ടിലെ കാർപോർച്ചില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
ഉറക്കമുണർന്ന ശേഷം കാർ പോർച്ചില്‍ ഒരു ചെരിപ്പ് കണ്ടതോടെയാണ് ഹരീന്ദ്രൻ നായർ പരിശോധന നടത്തിയത്. തുടർന്നായിരുന്നു കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന സംശയമുണ്ട്. ഇതിന് സമീപത്തുനിന്ന് ബ്ലേഡും ചെരുപ്പുകളില്‍ ഒരെണ്ണവും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐ.മാരായ ജി. ഉണ്ണിക്കൃഷ്ണൻ, ആർ.ബിജു. ശ്രീകുമാർ, മോഹനചന്ദ്രൻ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്. തുടർന്ന് ഫൊറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവരെ അറിയിക്കുകയായിരുന്നു. കാർ പോർച്ചില്‍ കണ്ട ചെരുപ്പില്‍നിന്ന് മണം പിടിച്ച പോലീസ്നായ വീടിന്റെ വരാന്തയിലും തൊട്ടടുത്ത് താഴെ ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള വയല്‍ വരെ പോയി നിന്നു.