ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ “മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി … ” എന്ന ഗാനത്തിലൂടെയാണ്: ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ: വിവേകാനന്ദന്റെ ജന്മവാർഷികദിനമാണിന്ന്.
കോട്ടയം: പ്രശസ്ത നടി ഷീല തന്റെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ കഥാപാത്രമാണ് കള്ളിച്ചെല്ലമ്മ . 1969 -ൽ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഓർവ്വോ കളർ ചിത്രമായിരുന്നു .
ചിത്രത്തിന്റെ കഥ എഴുതിയത് പ്രഗത്ഭ മലയാള സാഹിത്യകാരൻ ജി.വിവേകാനന്ദൻ .
മലയാള സിനിമയുടെ ചരിത്രത്തിൽ ഏകദേശം അര ഡസനോളം കഥകൾ ജി. വിവേകാനന്ദന്റേതായി ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
കള്ളിച്ചെല്ലമ്മയെ കൂടാതെ
“ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” ,മഴക്കാറ് , വാർഡ് നമ്പർ 7, ഒരു യുഗസന്ധ്യ , അരിക്കാരി അമ്മു എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.
ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത് കള്ളിച്ചെല്ലമ്മയിലെ
“മാനത്തെ കായലിൻ
മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി … ”
(രചന പി.ഭാസ്ക്കരൻ – സംഗീതം കെ.രാഘവൻ )
എന്ന ഗാനം
പാടിക്കൊണ്ടായിരുന്നു.
ഈ ചിത്രത്തിൽ തന്നെ
ജയചന്ദ്രൻ പാടിയ
“കരിമുകിൽക്കാട്ടിലെ
രജനി തൻ വീട്ടിലെ കനകാംബരങ്ങൾ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയിൽ നീ മാത്രമായി ..”
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ന ഗാനം അര നൂറ്റാണ്ടിലേറെ കാലമായി സംഗീത പ്രേമികളെ ഹരം കൊള്ളിച്ചു കൊണ്ടേയിരിക്കുന്നു.
പ്രേംനസീർ എന്ന നിത്യഹരിതനായകന് ഒരു പ്രതിനായക വേഷം ആദ്യമായി ലഭിക്കുന്നത് കള്ളിച്ചെല്ലമ്മയിൽ വിവേകാനന്ദൻ സൃഷ്ടിച്ച ഒരു കഥാപാത്രത്തിലൂടെയാണ്.
ജി വിവേകാനന്ദൻ
കഥയെഴുതിയ ശ്രദ്ധേയമായ മറ്റൊരു ചലച്ചിത്രം
എ ബി രാജ് സംവിധാനം ചെയ്ത
” ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ….” അക്കാലത്തെ. മ്യൂസിക് ഹിറ്റുകളിൽ ഒന്നായിരുന്നു .
ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന ഈ പ്രശസ്ത ചിത്രത്തിലെ ഗാനങ്ങൾ
ജനപ്രീതിയിൽ ഇന്നും
മുന്നിൽ തന്നെ .
“ആറാട്ടിനാനകൾ എഴുന്നള്ളി … ”
(യേശുദാസ്)
“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം …. ” (ജയചന്ദ്രൻ )
“താരകരൂപിണി നീയെന്നുമെന്നുമെൻ …”
(ബ്രഹ്മാനന്ദൻ )
എന്നീ ഗാനങ്ങളെല്ലാം പുതുമ നശിക്കാതെ ഇന്നും സംഗീത പ്രേമികളുടെ ഭാവനാ രോമാഞ്ചമായി നിലനിൽക്കുന്നുണ്ട്.
ന്യൂ ഇന്ത്യ ഫിലിംസിനു വേണ്ടി
എസ് കെ നായർ നിർമ്മിച്ച്
പി എൻ മേനോൻ സംവിധാനം ചെയ്ത “മഴക്കാറ് ” എന്ന ചിത്രം ഓർമിക്കപ്പെടുന്നത് വയലാർ ദേവരാജൻ യേശുദാസ് കൂട്ടുകെട്ട് അനശ്വരമാക്കിയ
“പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ ….” ‘
എന്ന വയലാറിന്റെ തത്വചിന്താപരമായ ഗാനം കൊണ്ടാണ്. മാധുരിപാടിയ
“അനസൂയേ പ്രിയംവദേ…”
“വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി …. ”
(പിന്നീട് ചലച്ചിത്ര സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണനാണ് ഈ ഗാനം പാടിയത്)
എന്നിങ്ങനെയുള്ള ഗാനങ്ങളെല്ലാം വിവേകാനന്ദന്റെ തൂലികയിലൂടെ പിറന്ന ചിത്രങ്ങളിലൂടെയാണ് നമ്മൾ കണ്ടതും കേട്ടതും ആസ്വദിച്ചതും .
1923 മെയ് 5-ന് ജനിച്ച് 1999 ജനവരി 23 – ന് അന്തരിച്ച
ജി വിവേകാനന്ദന്റെ ജന്മവാർഷികദിനമാണിന്ന്. കാലത്തിന് മായ്ക്കാൻ കഴിയാത്ത വിവേകാനന്ദന്റെ
കഥകൾ …
ചലച്ചിത്രങ്ങൾ ..
അനശ്വര ഗാനങ്ങൾ ..
എല്ലാം നമ്മുടെ മലയാള
നാടിന്റെ , മലയാള ഭാഷയുടെ അഭിമാനം…