play-sharp-fill
മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ വാക്കേറ്റവും, കൈയ്യാങ്കളിയും; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വർക്കല സ്വദേശിയായ പ്രതി പിടിയിൽ

മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ വാക്കേറ്റവും, കൈയ്യാങ്കളിയും; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വർക്കല സ്വദേശിയായ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തികൊണ്ട് ഷിജുവിന്റെ വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവേറ്റ ശേഷം ഇയാൾ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു ഇപ്പോള്‍ അപകടനില തരണം ചെയ്തു.