ട്രെയിൻയാത്ര: നിലവിലെ രണ്ടുവരി റെയിൽപാതക്ക് സമാന്തരമായി മറ്റൊരുപാതകൂടി വേണം -പിണറായി വിജയൻ
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക് സമാന്തരമായി മറ്റൊരുപാതകൂടി തീർക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത് സംസ്ഥാന സർക്കാറിെൻറ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയിൽവേ യാത്ര വലിയപ്രശ്നമാണ്. നിലവിലെ രണ്ട് പാതക്ക് സമാന്തരമായി ഒാേരാ ലൈനുകൾ തീർത്ത് വേഗതയിൽ ട്രെയിൻ ഒാടിക്കാനാകും. അതിവേഗപാതയല്ല, മറിച്ച് ആവശ്യത്തിന് വേഗമുള്ള പാതയാണ് ആവശ്യപ്പെടുക. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും അവിടെനിന്ന് കാസർഗോഡേക്കും രണ്ടുമണിക്കൂർ വീതം ഒാടിയെത്താവുന്ന വേഗം മതി. ഇതിനുള്ള സൗകര്യം […]