play-sharp-fill

പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.

ബാലചന്ദ്രൻ എറണാകുളം: കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (56)നെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം തന്റെ ജോലി പോയെന്നും, രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിടാനുള്ള കാരണം. ഇയാളെ ഇന്ന് രാവിലെ അബുദാബിയിലേയ്ക്ക് മാറ്റി. മാസം എണ്ണായിരം ദിർഹത്തോളം ശമ്പളം വാങ്ങിക്കുന്നയാളാണ് കൃഷ്ണകുമാർ നായർ. […]

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട; ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

ശ്രീകുമാർ കോട്ടയം: ബാല്യം മുതൽ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും ഇപ്പോൾ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും നീനു. അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ ശരിയല്ലെന്നും ഈ ആരോപണങ്ങളിലൂടെ കെവിന്റെ വീട്ടിലെ തന്റെ താമസം ഇല്ലാതാക്കാനാണ് അച്ഛൻ ലക്ഷ്യമിടുന്നത്. കെവിന്റെ മാതാപിതാക്കൾ അനുവദിക്കുന്ന കാലത്തോളം ഇവിടെ തന്നെ താമസിക്കുമെന്നും കെവിനെ കൊന്നവരുടെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നീനു പറഞ്ഞു. കെവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ അമ്മയും പങ്കെടുത്തിട്ടുണ്ട്. തന്റെ പഠനം കെവിന്റെ വീട്ടിൽ നിന്നും പൂർത്തിയാക്കും. ഇനി തിരിച്ച് […]

ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ നിന്ന് പുറത്ത്

അബ്ദുൾ സലിം കൊച്ചി: ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ അവസാന ദിനം തന്നെ ശമ്പളം നൽകി ജീവനക്കാരെ ഞെട്ടിച്ച തച്ചങ്കരി മാജിക് വീണ്ടും. കോർപ്പറേഷനിലെ ജീവനക്കാരെ കരിമ്പട്ടികയിൽപെടുത്തി വായ്പ നിഷേധിച്ചിരുന്ന എസ് ബി ഐക്കെതിരെയാണ് തച്ചങ്കരി രംഗത്ത് എത്തിയത്. കെ എസ് ആർ ടി സിയിലെ സാലറി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ അനുവദിച്ചില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടുകളും ഇടപാടുകളും അവസാനിപ്പിക്കുമെന്നാണ് തച്ചങ്കരിയുടെ കത്ത്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരാമന് തച്ചങ്കരി ഇത് സംബന്ധിച്ച് കത്തയച്ചത്. രണ്ടായിരം കോടി വാർഷിക ടേൺ ഓവറാണ് […]

രാജ്യസഭയിലേക്ക് മെഗാസ്റ്റാർ..

  കോട്ടയം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി നടൻ മമ്മൂട്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. കെ.ടി.ഡി.സി. മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ പേരും സജീവ പരിഗണനയിലായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വലിയ പ്രചാരണ മുന്നേറ്റത്തിന് മമ്മൂട്ടിയെ വലിയ ഘടകമാക്കുവാനാണ് സി.പി.എം നീക്കം. രാജ്യസഭ അംഗമായ സുരേഷ് ഗോപി, ചാലക്കുടിയിൽനിന്ന് ഇടതുസ്വതന്ത്രനായി ലോക്സഭയിലെത്തിയ ഇന്നസെന്റ് എന്നിവർ സിനിമാരംഗത്തുനിന്നും എം.പിമാരായുണ്ട്. ഇവരിൽ സി.പി.എം അംഗമായ ഇന്നസെന്റ് ഇനി മത്സരിക്കാൻ സാധ്യത കുറവാണ്. ഇതും മമ്മൂട്ടിക്ക് അനുകൂല ഘടകമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം നേതൃത്വവുമായും […]

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെയും ജസ്ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാർക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമായിരുന്നു ഫലം. അടുത്തിടെ ബെംഗളൂരുവിൽ ജസ്നയെ ഒരു യുവാവിനൊപ്പം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് […]

യുവാവിനെ മർദിച്ച കേസിൽ വീണ്ടും പോലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ ആലുവ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംഭവം അന്വേഷിക്കുമെന്നു റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് വിവരം. യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നാട്ടുകാരുടെ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ഓടിച്ചിരുന്ന ബൈക്കിൽ എടത്തല ഗവൺമെന്റ് സ്‌കൂൾ ഗേറ്റിനു മുന്നിൽ വെച്ച് പോലീസുകാരുടെ […]

ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

സ്വന്തം ലേഖകൻ കോട്ടയം:കെവിൻ കൊലകേസിൽ നിന്നും രക്ഷപെടാൻ പ്രതിയായ ചാക്കോ മകൾ നീനയെ കരുവാക്കുന്നു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമർപ്പിച്ച ഹർജിയിൽ മകൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മകൾ മാനസീക രോഗിയാണെന്നും ഗുളിക കഴിക്കാതിരുന്ന് ഇപ്പോൾ സമ നില തെറ്റി എന്നും ഗുളിക മുടങ്ങിയാൽ നീനു പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നത് നിർത്തിയതിനാൽ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹർജിയിൽ പറയുന്നു. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ […]

കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേയ്ക്കു തള്ളിവിട്ട കെവിൻ വധക്കേസിൽ കേസ് ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാൻ സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച […]

കെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രഹ്ന. തനിക്കു കൊലപാതകവുമായി ബന്ധമില്ലെന്നും എന്നാൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണ്. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ […]

സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സ്വന്തം ലേഖകൻ ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി […]