play-sharp-fill

മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ;സ്‌കൂളിന് മുൻപിൽ പ്രത്യക്ഷമസമരവുമായി വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ കോഴിക്കോട്: മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വിദ്യാർഥികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ പോക്‌സോ കേസിൽ പ്രതി ചേർത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്‌കൂളിന് മുന്നിൽ പ്രത്യക്ഷ സമരത്തിന് വിദ്യാർഥികൾ എത്തിയിരിക്കുന്നത്. കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർഥികളുടെ ഉപവാസ സമരം നടക്കുന്നത്. അധ്യാപകനെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും പരാതി നൽകിയ വിദ്യാർഥിയെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. മൂന്ന് മാസം മുമ്പാണ് സ്‌കൂളിെല ബോട്ടണി […]

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ […]

ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ് ; ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ

  സ്വന്തം ലേഖകൻ എരുമേലി : ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ്. ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തിയത്. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണെന്ന് ഹോട്ടലുടമ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു. റവന്യൂ കൺട്രോൾ […]

ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. രക്ഷിതാക്കളിൽ ഒരാളോ ഇരുവരോ പട്ടികയിൽ ഉൾപ്പെട്ടിട്ടും അവർക്ക് കുഞ്ഞിന്റെ പൗരത്വം തെളിയിക്കാനാകാത്ത […]

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജരായി

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. തുടർച്ചയായി ഇവർ ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൾസർ സുനി ഒഴികെയുള്ള പ്രതികൾ ഇന്ന് നേരിട്ട് ഹാജരായത്. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ച?ുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. അടച്ചിട്ട മുറിയിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. പെൺകുട്ടിയുടെ നിലവിളി കേട്ട് […]

പിടിതരാതെ സ്വർണ്ണവില ; ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് പവന് 520 രൂപ

  സ്വന്തം ലേഖകൻ കൊച്ചി: പിടിതരാതെ സ്വർണ്ണ വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച മാത്രം പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉയർന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 2,200 രൂപയാണ്. […]

മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോയ വർഷത്തെ മഹാപ്രളയകാലത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ബ്ലോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥർ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായാണ് വിവരം.തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മാത്രം മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പദ്ധതി വിഹിതത്തിൽ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്‌ളാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു ബഡ്‌ലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ എൽ.എം സരിപുത്ര സംഭവം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി […]

പിരിച്ചുവിട്ടവരെ ജോലിയിൽ തിരിച്ചെടുക്കില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ ; നിലപാടിൽ ഉറച്ച് മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ

  സ്വന്തം ലേഖകൻ കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കാരെ തിരിച്ചെടുക്കാൻ കഴിയില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ. നിലപാടിൽ ഉറച്ച് മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ. 166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചു വിട്ടത്. ഇവരിൽ യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരുണ്ട്. തുടർന്ന് ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തിവരുകയാണ്. കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്’. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു. എന്നാൽ […]