നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജരായി

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. തുടർച്ചയായി ഇവർ ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൾസർ സുനി ഒഴികെയുള്ള പ്രതികൾ ഇന്ന് നേരിട്ട് ഹാജരായത്.

പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ച?ുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. അടച്ചിട്ട മുറിയിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അറിയിച്ചാണ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെ ദിലീപ് ഈ ആഴ്ച തന്നെ ഹൈകോടതിയിൽ വിടുതൽ ഹർജി നൽകിയേക്കും.