കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി: അപകട നില തരണം ചെയ്തു; വിഷാദ രോഗം പിടിപ്പെട്ടതായി സംശയം
സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും അപകട നില തരണം ചെയ്തതായി ഡോക്ടർമാർ. കൈ ഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകട നില തരണം ചെയ്തെന്നും ഒരു പക്ഷെ നാളെ തന്നെ ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു. കൂടാതെ ജോളിയ്ക്ക് വിഷാദ രോഗം പിടിപ്പെട്ടതായി സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ആത്മഹത്യശ്രമം നടത്തിയത് ഇത് മൂലമാണെന്നും അവർ വ്യക്തമാക്കി. […]