play-sharp-fill
കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി: അപകട നില തരണം ചെയ്തു; വിഷാദ രോഗം പിടിപ്പെട്ടതായി സംശയം

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി: അപകട നില തരണം ചെയ്തു; വിഷാദ രോഗം പിടിപ്പെട്ടതായി സംശയം

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും അപകട നില തരണം ചെയ്തതായി ഡോക്ടർമാർ. കൈ ഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.


 

അപകട നില തരണം ചെയ്തെന്നും ഒരു പക്ഷെ നാളെ തന്നെ ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു. കൂടാതെ ജോളിയ്ക്ക് വിഷാദ രോഗം പിടിപ്പെട്ടതായി സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ആത്മഹത്യശ്രമം നടത്തിയത് ഇത് മൂലമാണെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം കല്ലുപോലുള്ള എന്തോ വസ്തു കൊണ്ട് കൂടുതൽ മുറിവേൽപ്പിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, വിഷാദ രോഗത്തിന്റെ ലക്ഷണമുള്ളതിനാൽ ആത്മഹത്യ ചെയ്യാൻ ഇനിയും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചു. ഇതോടെ ജോളിയുടെ സുരക്ഷ പൊലീസിന് വെല്ലുവിളിയായി മാറി.