play-sharp-fill
പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം: അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കും

പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം: അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർക്കാർ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി.


 

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് രൂപം നൽകിയ കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 98 പേരാണ് നിക്ഷേപിച്ചത്. ആകെ നിക്ഷേപം 18.67 കോടിയായി.പ്രവാസി ക്ഷേമ ബോർഡിൽ ലഭിക്കുന്ന നിക്ഷേപങ്ങൾ കിഫ്ബിക്ക് കൈമാറുകയാണ് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇത് വികസനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. കിഫ്ബിയുടെ വിഹിതമായി ഒൻപത് ശതമാനവും സംസ്ഥാന സർക്കാരിന്റെ വിഹിതമായി ഒരു ശതമാനവും അടക്കം പത്ത് ശതമാനം പലിശയാണ് ഇതിന് പകരമായി പ്രവാസിക്ക് ലഭിക്കുന്നത്.

 

നിക്ഷേപം നടത്തി മൂന്ന് വർഷത്തിന് ശേഷമാണ് ലാഭവിഹിതം ലഭിച്ചുതുടങ്ങുക. ആദ്യത്തെ മൂന്ന് വർഷത്തെ ലാഭവിഹിതം കൂടി ഉൾപ്പെടുത്തിയാകും മൂന്ന് വർഷത്തിന് ശേഷം ലഭിക്കുന്നത്.