പ്രധാന അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു : പരാതി നൽകിയിട്ടും കേസുകളെടുക്കാതെ പൊലീസ് ; മനസാക്ഷി മരവിപ്പിക്കുന്ന സംഭവം ചെറുവത്തൂരിൽ
സ്വന്തം ലേഖകൻ
കാസർകോഡ്: അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു. കാസർഗോഡ് ചെറുവത്തൂർ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മർദനത്തെ തുടർന്നാണ് വിദ്യാർത്ഥിയുടം കർണപുടം തകർന്നത്.
ഇതേതുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യ പകർന്നു നൽകേണ്ട അധ്യാപകനാണ് കുട്ടിയുടെ കർണപുടം തകർത്തിരിക്കുന്നതെന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്ന് വർഷങ്ങൾക്കുമുൻപ് കാസർഗോഡിലെ ചെറുവത്തൂരിലേക്ക് കുടിയേറിവന്ന കുടുംബത്തിൽപെട്ട വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പിതാവ് മരണപ്പട്ട കുട്ടി അമ്മൂമ്മയുടെ കൂടെയാണ് കഴിയുന്നത്. ക്രൂര സംഭവത്തെ തുടർന്ന് അമ്മൂമ്മ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന അരോപണവും ഉയർന്നിട്ടുണ്ട്.
Third Eye News Live
0
Tags :