play-sharp-fill
ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസർക്ക് ഏഴര വർഷം കഠിന തടവും പിഴയും

ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസർക്ക് ഏഴര വർഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി നടത്തിയ കേസിൽ ദേവസ്വം ബോർഡ് ഓഫീസർക്ക് ഏഴര വർഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ രാമമംഗലം സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന എം.എൻ. രഘുകുമാറിനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.


 

പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം അധിക തടവിനും വിധിച്ചു. രാമമംഗലം സബ് ഗ്രൂപ്പിന് കീഴിൽ വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന മാറാടി തെക്കേ ഇല്ലത്തിൽ പി.എൻ. കേശവൻ ഇളയത്തിന്റെ ശമ്പളക്കുടിശിക തൃക്കാരിയൂർ അസിസ്റ്റന്റ് ഓഫീസിൽ നിന്നു വാങ്ങിയത് നൽകിയില്ലെന്ന പരാതിയിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2001ൽ രാമമംഗലം സബ് ഗ്രൂപ്പിനു കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാരനായിരുന്ന പി.എൻ. കേശവൻ ഇളയതിന്റെ ശബളക്കുടിശികയായ 22,741 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് 2003ൽ കേശവൻ ഇളയത് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ എറണാകുളം ഡിവൈഎസ്പിയോട് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് പി.ഇ. ജോസഫ്, സി.എസ്. മജീദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം നൽകി. എന്നാൽ വിചാരണ നടപടികൾ തുടങ്ങും മുമ്പേ പരാതിക്കാരനായ കേശവൻ ഇളയത് മരിച്ചിരുന്നു.