play-sharp-fill

ശിവജിത്ത് മടങ്ങിയത് മോഹിച്ചുവാങ്ങിയ കളിപ്പാട്ടവുമായി ; അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ തന്റെ പൊന്നുമോന് ഈ ഗതി വരില്ലായിരുന്നുവെന്ന് നെടുവീർപ്പോടെ അച്ഛൻ ; വീടിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നത്

സ്വന്തം ലേഖകൻ പുത്തൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കരളലയിപ്പിക്കുന്നതാണ്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂര നിൽക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞെത്തിയ വിഷപാമ്പാണ് മാവടി മണിമന്ദിരത്തിൽ ശിവജിത്ത് എന്ന അഞ്ചു വയസുകാരന്റെ ജീവനെടുത്തത്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഒറ്റമുറി വീട്. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഉള്ളിലെ കട്ടിലിൽ […]

ഉറക്കം വീണ്ടും റോഡിൽ വില്ലനായി: നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; യുവാവിന് പരിക്കേറ്റു

തേർഡ് ഐ ബ്യൂറോ കോട്ടയം: റോഡിലെ ഉറക്കം വീണ്ടും വില്ലനായി മാറി. നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. യുവാവിന് പരിക്കേറ്റു. കോട്ടയം സ്വദേശിയായ കെൻ തോമസിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെ നാഗമ്പടം പോസ്‌പോർട്ട് ഓഫിസിനു മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തിനു വരികയായിരുന്നു സ്വകാര്യ ടൂറിസ്റ്റ് ബസ്. ഈ സമയം ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാറും ബസും പാസ്‌പോർട്ട് […]

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെയിൽ കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം രാവിലെ നടക്കും ; സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടയിൽ കുഴഞ്ഞുവീണ് മരിച്ച് ഹൃദ്‌രോഗിയായ കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ പോസ്റ്റുമാർട്ടം വ്യാഴാഴ്ച രാവിലെ നടക്കും. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിന് ശേഷം പരുത്തിപ്പാറ സെമിത്തേരിയിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽപണിമുടക്കിനെകുറിച്ച് വ്യാഴാഴ്ച വിശദമായ അന്വേഷണവും നടക്കും. സംഭവത്തിൽ ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ടും കൈമാറും. സമരം നടത്തിയ യൂണിയൻ ഭാരവാഹികളിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ചാകും റിപ്പോർട്ട് നൽകുക. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരേ ഈ റിപ്പോർട്ടിന്റെ […]

സ്വകാര്യബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ സംഭവം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൂട്ട് മാറി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെ ആറുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാരേജിൽ കിടന്ന വാഹനങ്ങൾ പോലും റോഡിലിറക്കിയിട്ട് വഴിതടസപ്പെടുത്തി. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണെന്നും ആർ.ടി.ഒ ഗതാഗതമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. മാർഗതടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസും സംബന്ധിച്ച വിവരങ്ങൾ […]

തൊട്ടാൽ പൊള്ളുന്ന ചൂടിൽ, ആശ്വാസക്കുളിരുമായി ഓക്‌സിജനിൽ എസി: ആരോഗ്യമുള്ള എ.സിയ്ക്കായി ഓക്‌സിജൻ നിങ്ങളെ വിളിക്കുന്നു; ഇന്ത്യൻ മെഡിക്കൽ അക്കാദമി നിർദേശിക്കുന്ന എസിയുമായി ഓക്‌സിജൻ

സ്വന്തം ലേഖകൻ കോട്ടയം: തൊട്ടാൽ പൊള്ളുന്ന ചൂടാണ് പുറത്ത്. കണ്ണിലും ശരീരത്തിലും തീ പറക്കുന്ന ചൂട്. ഈ ചൂടിന് അൽപമല്ല, കുളിർമയേകുന്ന ആശ്വാസവുമായി എ.സി വിപണി ഉണർന്നു കഴിഞ്ഞിട്ടുണ്ട്. ഈ കുളിർമയുടെ കാലത്ത്.. എസിയിലൂടെ ആരോഗ്യം ഉറപ്പു നൽകുകയാണ് ഓക്‌സിജൻ. എസിയിൽ നിന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു ഒരു കൂട്ടർ വാദിക്കുന്ന കാലത്താണ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത, ഇന്ത്യൻ മെഡിക്കൽ അക്കാദമി റെക്കമെൻഡ് ചെയ്യുന്ന എ സി ഓക്‌സിജൻ കോട്ടയത്ത് അവതരിപ്പിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അക്കാദമി റെക്കമെന്റ് ചെയ്യുന്ന ആംസ്ട്രഡ് (AMSTRAD) ഡോക്ടർ എസിയാണ് ഇവിടെ […]

ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു ക്രിമിനൽ സംഘം: പീഡനത്തിന് ഇരയാക്കിയ കുട്ടിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി പോക്‌സോ കേസ് പ്രതി; സംഭവം കോട്ടയം മണർകാട്

ക്രൈം ഡെസ്‌ക് കോട്ടയം: ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം. പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്കു സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്ന നിർദേശങ്ങൾ നിലവിലിരിക്കെയാണ്, ക്രൂരമായ പീഡനത്തിന്റെയും പിന്നീടുള്ള നിരന്തര ഭീഷണിയുടെയും കഥകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പോക്‌സോ കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ, പോക്സോ കേസിലെ പ്രതിയായ ഞാലിയാകുഴിയിൽ വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി തച്ചുകുന്ന് മാളിയേക്കൽ വീട്ടിൽ ദിലീപിനെ(22)യാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് […]

സർക്കാർ സിഐമാരെ പാപ്പരാക്കും..! നക്ഷത്രം കൂടിയിട്ടും നക്ഷത്രമെണ്ണി സംസ്ഥാനത്തെ സർക്കിൾ ഇൻസ്‌പെക്ടർമാർ; നാലു വർഷമായി പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ തയ്യാറാകാതെ സർക്കാർ

എ.കെ ശ്രീകുമാർ കോട്ടയം: സർക്കാർ സി.ഐമാരെ നക്ഷത്രമെണ്ണിക്കുന്നു. പ്രൊമോഷനായി നാലു വർഷമായിട്ടും സി.ഐമാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയാണ് സർക്കാർ സി.ഐമാരെ വട്ടം കറക്കുന്നത്. ഡിവൈ.എസ്.പിമാരുടെ പ്രൊമോഷൻ കേസിൽ സുപ്രീം കോടതി വരെ കേസ് നടത്തുന്ന സർക്കാരാണ്, വെറും അരമണിക്കൂർ മാത്രം മാറ്റി വച്ചാൽ പരിഹരിക്കാവുന്ന കാര്യത്തിനായി സി.ഐമാരെ നെട്ടോട്ടം ഓടിക്കുന്നത്.നിസാര കാര്യങ്ങൾക്ക് പോലും ഉദ്യോഗസ്ഥരുടെ പ്രമോഷൻ തടയുകയും അവർക്കെതിരെ സുപ്രിം കോടതി വരെ കേസ് നടത്താൻ  സമയവും പണവും കണ്ടെത്തുന്ന സർക്കാരാണ് അരമണിക്കൂറിൽ തീരുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ  നാല് വർഷമായി ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നത് […]

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭയിൽ വച്ച് ‘കള്ള റാസ്‌കൽ’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. ഒരു മന്ത്രി ഇങ്ങനെ പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കർക്ക് […]

മരണം കഴുമരത്തിൽ തന്നെ ; നിർഭയക്കേസ് പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ വധശിക്ഷ കാത്ത് കഴിയുന്ന ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. വധശിക്ഷ വിധിക്കപ്പെട്ടവരിൽ ദയാഹർജി സമർപ്പിച്ച അവസാന വ്യക്തിയായിരുന്നു പവൻ ഗുപ്ത. ഇതോടെ കേസിലെ നാല് പ്രതികളുടെ ദയാഹർജിയിലും രാഷ്ട്രപതിയുടെ തീരുമാനമായി. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ് പവൻഗുപ്തയുടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് […]

ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണം: പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി; പ്രതികളെ ഭാരത് ആശുപത്രിയ്ക്കു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എ.കെ ജനാർദനൻ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയ്ക്കു മുന്നിൽ നിന്നും കാർ മോഷ്ടിച്ച നാലംഗ സംഘത്തെ കുടുക്കിയത് പൊലീസിന്റെ രഹസ്യ നീക്കം. പ്രതികൾ ആശുപത്രിയിൽ നിന്നും കാറുമായി പുറപ്പെട്ട് മണിക്കൂറുകൾക്കുളളിൽ തന്നെ ഇവരുടെ റൂട്ട് കണ്ടെത്തി, കൃത്യമായി ഇടപെട്ട വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ എം.ജെ അരുണും സംഘവുമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണ്ണായക നീക്കം നടത്തിയത്. കേസിലെ പ്രതികളായ മാ്ങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32) , ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), […]