മരണം കഴുമരത്തിൽ തന്നെ ; നിർഭയക്കേസ് പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

മരണം കഴുമരത്തിൽ തന്നെ ; നിർഭയക്കേസ് പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ വധശിക്ഷ കാത്ത് കഴിയുന്ന ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. വധശിക്ഷ വിധിക്കപ്പെട്ടവരിൽ ദയാഹർജി സമർപ്പിച്ച അവസാന വ്യക്തിയായിരുന്നു പവൻ ഗുപ്ത. ഇതോടെ കേസിലെ നാല് പ്രതികളുടെ ദയാഹർജിയിലും രാഷ്ട്രപതിയുടെ തീരുമാനമായി.

ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ് പവൻഗുപ്തയുടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് തള്ളിയതിന് പിന്നാലെയാണ് ദയാഹർജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹർജി നേരത്തേ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെ മുകേഷും വിനയ് ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളുകയായിരുന്നു. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.