സ്വകാര്യബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ സംഭവം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു

സ്വകാര്യബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ സംഭവം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റൂട്ട് മാറി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെ ആറുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാരേജിൽ കിടന്ന വാഹനങ്ങൾ പോലും റോഡിലിറക്കിയിട്ട് വഴിതടസപ്പെടുത്തി. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണെന്നും ആർ.ടി.ഒ ഗതാഗതമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർഗതടസം സൃഷ്ടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട ഫോർട്ട് അസി. കമ്മിഷണർ, ട്രാഫിക് അസി. കമ്മിഷണർ എന്നിവർക്ക് ആർ.ടി.ഒ കത്തും നൽകിയിട്ടുണ്ട്.. മോട്ടോർവാഹന നിയമം 1988 സെക്ഷൻ 190 എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആർ.ടി.സിക്കാരുമായി വാക്കു തർക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് കിഴക്കേകോട്ടയിൽ ഉത്സവതിരക്ക് മുതലെടുക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് ഡി.ടി.ഒ തടഞ്ഞിരുന്നു. ഇതേതുടർന്ന് ഡി.ടിഒയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്.