ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണം: പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി; പ്രതികളെ ഭാരത് ആശുപത്രിയ്ക്കു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണം: പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി; പ്രതികളെ ഭാരത് ആശുപത്രിയ്ക്കു മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എ.കെ ജനാർദനൻ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയ്ക്കു മുന്നിൽ നിന്നും കാർ മോഷ്ടിച്ച നാലംഗ സംഘത്തെ കുടുക്കിയത് പൊലീസിന്റെ രഹസ്യ നീക്കം. പ്രതികൾ ആശുപത്രിയിൽ നിന്നും കാറുമായി പുറപ്പെട്ട് മണിക്കൂറുകൾക്കുളളിൽ തന്നെ ഇവരുടെ റൂട്ട് കണ്ടെത്തി, കൃത്യമായി ഇടപെട്ട വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ എം.ജെ അരുണും സംഘവുമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണ്ണായക നീക്കം നടത്തിയത്.

കേസിലെ പ്രതികളായ മാ്ങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32) , ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് വീട്ടിൽ സുമേഷ് രവീന്ദ്രൻ (28) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള രഹസ്യ നീക്കം കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ കാറുമായി ഭാരത് ആശുപത്രിയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ ഇവരുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് ഇവരെ കൃത്യമായി പൊലീസ് നിരീക്ഷിച്ചു. ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷണത്തിൽ നിർത്തിയ പൊലീസ് സംഘം, പ്രതികളുടെ എറണാകുളം ബന്ധം ആദ്യം തന്നെ കണ്ടെത്തി. തുടർന്ന്, എറണാകുളം പൊലീസിനെ വിവരം അറിയിച്ചു. എറണാകുളത്ത് പ്രതികൾ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം, കൃത്യമായ ഓപ്പറേഷനിലൂടെയാണ് നീങ്ങിയത്.

ഇവർ പോയ വഴി കണ്ടെത്തിയ പൊലീസ് സംഘം ഇവർക്കു പിന്നാലെ തന്നെ നീങ്ങുകയായിരുന്നു. മൂന്നാറിൽ പ്രതികൾ എത്തിയെന്നതും, ഇവർ താമസിക്കുന്ന മുറിയും രാത്രി തന്നെ പൊലീസ് കണ്ടെത്തി. തുടർന്നാണ് മൂന്നാർ പൊലീസിന്റെ സഹായത്തോടെ വെസ്റ്റ് പൊലീസ് ഓപ്പറേഷൻ നടത്തിയത്. ഇതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധുവിനെ ബന്ധപ്പെട്ടു.

ഇവിടെ നിന്നും ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ഇടപെട്ട് മൂന്നാർ പൊലീസിന്റെ സഹായം തേടി. ഇതോടെ മൂന്നാർ പൊലീസ് ഇടപെട്ടു, പ്രതികളെ കൃത്യമായി ലൊക്കേറ്റ് ചെയ്തു. തുടർന്നു കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ നവീൻ , ലിബു ചെറിയാൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ ശ്രീകല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കോട്ടയത്ത് എത്തിച്ച പ്രതികളെ, ബുധനാഴ്ച മൂന്ന് മണിയോടെ ഭാരത് ആശുപത്രിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി ഒഴികെയുള്ള പ്രതികളെയാണ് ഭാരത് ആശുപത്രിയിൽ എത്തിച്ചു തെളിവെടുത്തത്. ആശുപത്രിയ്ക്കു മുന്നിൽ നിന്നും കാർ മോഷ്ടിച്ചത് അടക്കമുളള്ള കാര്യങ്ങൾ പൊലീസ് പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞത്. പ്രതികളെ കൊണ്ടു വന്നത് അറിഞ്ഞ്, നിരവധി ആൾക്കാർ ആശുപത്രി വളപ്പിൽ എത്തിയിരുന്നു.