സർക്കാർ സിഐമാരെ പാപ്പരാക്കും..! നക്ഷത്രം കൂടിയിട്ടും നക്ഷത്രമെണ്ണി സംസ്ഥാനത്തെ സർക്കിൾ ഇൻസ്‌പെക്ടർമാർ; നാലു വർഷമായി പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ തയ്യാറാകാതെ സർക്കാർ

സർക്കാർ സിഐമാരെ പാപ്പരാക്കും..! നക്ഷത്രം കൂടിയിട്ടും നക്ഷത്രമെണ്ണി സംസ്ഥാനത്തെ സർക്കിൾ ഇൻസ്‌പെക്ടർമാർ; നാലു വർഷമായി പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ തയ്യാറാകാതെ സർക്കാർ

എ.കെ ശ്രീകുമാർ

കോട്ടയം: സർക്കാർ സി.ഐമാരെ നക്ഷത്രമെണ്ണിക്കുന്നു. പ്രൊമോഷനായി നാലു വർഷമായിട്ടും സി.ഐമാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയാണ് സർക്കാർ സി.ഐമാരെ വട്ടം കറക്കുന്നത്. ഡിവൈ.എസ്.പിമാരുടെ പ്രൊമോഷൻ കേസിൽ സുപ്രീം കോടതി വരെ കേസ് നടത്തുന്ന സർക്കാരാണ്, വെറും അരമണിക്കൂർ മാത്രം മാറ്റി വച്ചാൽ പരിഹരിക്കാവുന്ന കാര്യത്തിനായി സി.ഐമാരെ നെട്ടോട്ടം ഓടിക്കുന്നത്.നിസാര കാര്യങ്ങൾക്ക് പോലും ഉദ്യോഗസ്ഥരുടെ പ്രമോഷൻ തടയുകയും അവർക്കെതിരെ സുപ്രിം കോടതി വരെ കേസ് നടത്താൻ  സമയവും പണവും കണ്ടെത്തുന്ന സർക്കാരാണ് അരമണിക്കൂറിൽ തീരുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ  നാല് വർഷമായി ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നത്

എസ്.ഐമാരായി സർവീസിൽ കയറുന്നവർക്ക് രണ്ടു വർഷമാണ് പ്രൊബേഷൻ കാലാവധി. ഇത് മൂന്നു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് ചട്ടം. ആറു മാസമാണ് പ്രൊമോഷനു ശേഷമുള്ള പ്രൊബേഷൻ കാലാവധി. പ്രൊമോഷൻ ഡിക്ലയർ ചെയ്‌തെങ്കിൽ മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇൻക്രിമെന്റ് എഴുതാൻ പറ്റൂ. സംസ്ഥാനത്തെ പൊലീസ് സേനയിലെ നൂറോളം സർക്കിൻ ഇൻസ്‌പെക്ടർമാർക്ക് ഇനിയും പ്രൊബേഷൻ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിവർഷം 26000 രൂപയ്ക്കു മുകളിൽ പൊലീസ് സേനയിലെ ഇൻസ്‌പെക്ടർമാർക്ക് നഷ്ടമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത്രണ്ടും പതിമൂന്നും വർഷം എസ്.ഐമാരായി ജോലി ചെയ്ത ശേഷം, സി.ഐ ആയി പ്രൊമോഷൻ നേടിയ എസ്.ഐമാർ ഇപ്പോഴും പഴയ പണി തന്നെയാണ് ചെയ്യുന്നത്. ഇതിനിടെയാണ് നാലും അഞ്ചും വർഷത്തോളമായി സിഐമാരുടെ ഇൻക്രിമെന്റ് നഷ്ടമാകുന്ന നടപടികളുമായി ആഭ്യന്തര വകുപ്പിലെയും പൊലീസ് ആസ്ഥാനത്തെയും ഉന്നതർ മുന്നോട്ടു നീങ്ങുന്നത്.

ഇത് കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായതിനാലും, മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്തമായി പ്രതിഷേധിക്കാനുള്ള മാർഗങ്ങളൊന്നുമില്ലാത്തതിനാലും പൊലീസ് ഉദ്യോഗസ്ഥർക്കു നിലവിൽ ഇൻക്രിമെന്റ് നേടിയെടുക്കാൻ  മാർഗങ്ങൾ ഒന്നുമില്ലെന്നതാണ് വാസ്തവം.