play-sharp-fill
ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു ക്രിമിനൽ സംഘം: പീഡനത്തിന് ഇരയാക്കിയ കുട്ടിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി പോക്‌സോ കേസ് പ്രതി; സംഭവം കോട്ടയം മണർകാട്

ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു ക്രിമിനൽ സംഘം: പീഡനത്തിന് ഇരയാക്കിയ കുട്ടിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി പോക്‌സോ കേസ് പ്രതി; സംഭവം കോട്ടയം മണർകാട്

ക്രൈം ഡെസ്‌ക്

കോട്ടയം: ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും പെൺകുട്ടിയെ വിടാതെ പിൻതുടർന്നു പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം. പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്കു സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്ന നിർദേശങ്ങൾ നിലവിലിരിക്കെയാണ്, ക്രൂരമായ പീഡനത്തിന്റെയും പിന്നീടുള്ള നിരന്തര ഭീഷണിയുടെയും കഥകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പോക്‌സോ കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ, പോക്സോ കേസിലെ പ്രതിയായ ഞാലിയാകുഴിയിൽ വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി തച്ചുകുന്ന് മാളിയേക്കൽ വീട്ടിൽ ദിലീപിനെ(22)യാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. പെൺകുട്ടിയെ കാണണമെന്നാവശ്യപ്പെട്ട് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കാൻ എത്തിയ പ്രതിയെ, പെൺകുട്ടിയുടെ മാതാപിതാക്കൾ ചേർന്നു തടയാൻ ശ്രമിച്ചു. ഇതേ തുടർന്നു പെൺകുട്ടിയുടെ പിതാവ്, മാതാവ്, പ്രായപൂർത്തിയാകാത്ത സഹോദരൻ എന്നിവരെ പ്രതി ആക്രമിച്ചു.

കമ്പിവടിയും മാരകായുധങ്ങളും കുരുമുളക് സ്‌പ്രേ അടക്കമുള്ളവയുമായാണ് പ്രതി വീട്ടിൽ എത്തിയത്. ആക്രമണം സംബന്ധിച്ചു മണർകാട് പൊലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോട്ടയം കലക്ടറേറ്റിന്
സമീപത്തുനിന്ന് പിടികൂടി. മണർകാട് പൊലീസ് എസ്.എച്ച്.ഒ. ഇൻസ്‌പെക്ടർ രതീഷ്‌കുമാർ, എസ്.ഐമാരായ കെ.കെ. രാജൻ, അനിൽകുമാർ, ഗോപകുമാർ,
എസ്.സി.പി.ഒ: റജി, സി.പി.ഒ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്
പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലിരിക്കേ കൈവിലങ്ങുമായി
മുങ്ങിയതുൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രതിക്കെതിരേ രണ്ട് വർഷം മുമ്പായിരുന്നു പോക്‌സോ കേസെടുത്തത്. മോഷണ
കേസിൽ മണർകാട് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച ദിലീപ് പൊലീസുകാരെ വിലങ്ങിന് ആക്രമിച്ച് രക്ഷപെട്ടിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും
ചേർന്ന് നടത്തിയ തെരച്ചിലിൽ മൂന്നാംദിവസമാണു പിടികൂടിയത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ
14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.