play-sharp-fill

ദേവനന്ദയുടെ മരണം: പൊലീസ് കൊലയാളിയിലേയ്ക്ക് എത്തിയതായി സൂചന; ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: ദേവനന്ദയുടെ മരണം പൊലീസ് കൊലയാളിയിലേയ്ക്ക് എത്തിയതായി സൂചന. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ എഴുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ കണ്ടെത്തൽ. ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയും.   ആറ്റിലെ വിവിധ ഭാഗങ്ങളിലെ വെള്ളവും ചെളിയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടിയുടെ […]

കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ ; ഇറ്റലിയിൽ പൊതുപരിപാടികൾ നിരോധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ. കോറോണ ഭീതിയിൽ ഇറ്റലിയിലെ മുഴുവൻ ആളുകളോടും വീടുകളിൽ കഴിയാൻ സർക്കാർ നിർദ്ദേശിച്ചു. പൊതുപരിപാടികളും സർക്കാർ നിരോധിച്ചു. ഇതോടെ ആറു കോടി മനുഷ്യർ ഫലത്തിൽ കോറോണ ഭീതിയിൽ ഐസോലേഷൻ വാർഡിലാകും ഇറ്റലി പ്രധാനമന്ത്രി ജുസെപ്പെ കോൻതെയാണ് നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചത്. ‘ ഇനി കൂടുതൽ സമയമില്ല. എല്ലാ നടപടികളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. നമ്മുടെ ഭാവി നമ്മുടെ തന്നെ കൈയിലാണ്’ പ്രധാനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. […]

കോട്ടയം ചെങ്ങളത്ത് രണ്ടു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാറ്റി വയ്ക്കും; പകൽപ്പൂരം നടക്കില്ല: ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രം

എ.കെ ശ്രീകുമാർ കോട്ടയം: റാന്നിയിൽ നിന്നെത്തിയ കുടുംബത്തിനൊപ്പം യാത്ര ചെയ്ത ചെങ്ങളം സ്വദേശികളായ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാറ്റി വച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിലെ കലാപരിപാടികളും പകൽപ്പൂരവും അടക്കമുള്ള ചടങ്ങുകൾ വേണ്ടെന്നു വച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ച് ദേവസ്വം ബോർഡും തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് 14 നാണ് നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാനത്തെമ്പാടും കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചത്. കോട്ടയം […]

കൊറോണ വൈറസ് ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആൾ ആശുപത്രിയിൽ ചികിത്സ തേടാതെയും പരിശോധന നടത്താതെയും മുങ്ങി: സംഭവം പാലാ ജനറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആൾ പാലാ ജനറൽ ആശുപത്രിയിൽ എത്തിയതിനുശേഷം ചികിത്സ തേടാതെയും പരിശോധന നടത്താതെയും മുങ്ങി.സൗദിയിൽ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം കൊറോണ (കോവിഡ് 19) രോഗലക്ഷണങ്ങളോടെ ഇന്നലെ ചികിത്സ തേടി എത്തിയത്.   എന്നാൽ കൂടുതൽ പരിശോധനകൾക്ക് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു.കുമളി സ്വദേശി എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. രോഗബാധ സംബന്ധിച്ച് സംശയമുയർന്നതോടെ ആശുപത്രി അധികൃതർ ഐസലേഷൻ വാർഡ് ക്രമീകരിച്ചിരുന്നു.   എന്നാൽ ഇന്ന് രാവിലെ ഇയാളെ കാണാതാവുകയായിരുന്നു.ആരോഗ്യവകുപ്പിനെയും […]

സ്വകാര്യ ബസ് ജീവനക്കാരടക്കം മാസ്‌കുകൾ ധരിച്ചിരിക്കണം : കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ 12 പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പും രംഗത്ത്. ബുധനാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്ക് ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകൾ എൻഫോഴ്‌സമെന്റ് നടപടികൾ തുടങ്ങിയ കാര്യങ്ങൾക്കാണ് നിയന്ത്രമേർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവിലുണ്ട്. ഗതാഗത കമ്മീഷണർ പുറപ്പെടുവിച്ച നിർദേശങ്ങൾ 1. ബുധനാഴ്ച മുതൽ 17 വരെ ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രമേർപ്പെടുത്തി. അത്യാവശ്യമാണെങ്കിൽ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുൻകരുതലുകൾ സ്വീകരിക്കണം […]

ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല ഗ്വാളിയോർ രാജകുടുംബാംഗം; സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവച്ചതിനെക്കുറിച്ച് പ്രതികരിച്ച് അഡ്വ. ജയശങ്കറും റഹീം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പാർട്ടി വിട്ടിരിക്കുകയാണ് ജ്യോതിരാദി സിന്ധ്യ. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ രാഹുൽ ഗാന്ധിയും കമൽനാഥും ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയിരുന്നുവെങ്കിൽ ഇതെല്ലാം തള്ളിയാണ് 18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സിന്ധ്യയുടെ രാജിയിൽ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കർ. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം. അഡ്വ ജയശങ്കറിൻറെ പ്രതികരണം ഇങ്ങനെ-ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.ഗ്വാളിയോർ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രൻ, മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ […]

കോട്ടയത്ത് കുടിവെള്ള മാഫിയ പിടി മുറുക്കി, സർക്കാർ നിശ്ചയിച്ച 13 രൂപയ്ക്ക് വെള്ളം കിട്ടാക്കനി ; പൊരിവെയിലിൽ ദാഹം മാറ്റണമെങ്കിൽ 20 രൂപ യ്ക്ക് വാങ്ങണം ; നടപടിയെടുക്കാതെ അധികൃതർ

എ.കെ ശ്രീകുമാർ കോട്ടയം : സർക്കാർ കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കോട്ടയത്ത് വില നിശ്ചയിക്കുന്നത് കുടിവെള്ള മാഫിയയാണ്. നഗരത്തിൽ ജനങ്ങൾ കടയിൽ നിന്നും കുപ്പിവെള്ളം കുടിക്കണമെങ്കിൽ ഇരുപത് രൂപയും മുടക്കണം. കോട്ടയം നഗരത്തിലെ പലകടകളിലും കുപ്പിവെള്ളം വിൽക്കുന്നത് 15 രൂപയ്ക്കും ഇരുപത് രൂപയ്ക്കുമാണ്. ഇതോടെ പൊരിവെയിലത്ത് വലഞ്ഞ് നടക്കുന്നവർ കുപ്പിവെള്ളം കുടിച്ചാൽ കീശ കാലിയാകുന്ന അവസ്ഥയാണ്. കുപ്പിവെള്ളത്തിന് വില നിയന്ത്രണം നിശ്ചയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ കടയുടമകൾ ജനങ്ങളിൽ നിന്നും ഈടാക്കുന്ന വില പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുയരുകയാണ്. വേനൽ […]

മാർച്ച് 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം : വിദ്യാലയങ്ങൾ സിനിമ തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതലും ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി. മതപരമായ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ പൂജാ കർമ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റു നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ.     1. മാസം 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം 2. ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് അവധി 3. സി ബി […]

പതിനാറുകാരിക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത: കുടുംബ വഴക്കിനെ തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി: നഗ്നയായ പെൺകുട്ടിക്ക് ഉടുതുണി നൽകിയത് അയൽവാസിയായ വീട്ടമ്മ: മക്കളോട് ക്രൂരത കാട്ടിയ അച്ഛൻ പോക്സോ കേസിൽ കടുത്തുരുത്തിയിൽ പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് പതിനാറുകാരിയെ ക്രൂരമായി മർദിച്ച് വസ്ത്രം വലിച്ചു കീറി നഗ്നയാക്കി രണ്ടാനച്ഛൻ്റെ ക്രൂരത. വസ്ത്രം വലിച്ചു കീറി നഗ്നയാക്കപ്പെട്ട പെൺകുട്ടി , മർദ്ദനം സഹിക്ക വയ്യാതെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയാണ് വസ്ത്രം നൽകി പെൺകുട്ടിയെ രക്ഷിച്ചത്. പെൺകുട്ടിയുടെ രണ്ടാനച്ഛൻ്റെ ആദ്യ ബന്ധത്തിലുള്ള 14 വയസുകാരനും മർദനമേറ്റിറ്റുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛനെതിരെ പോക്സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് […]

കോട്ടയത്ത് രണ്ട് പേർക്കടക്കം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : കേരളത്തിൽ ആകെ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടയത്ത് രണ്ടു പേർക്കടക്കം സംസ്ഥാനത്ത് ആറു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കേരളത്തിൽ ആകെ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കൾക്കും ഇവരെ വിമാനത്താവളത്തിൽ വിളിക്കാൻ പോയ കോട്ടയം ചെങ്ങളത്തേ രണ്ടുപേർക്കും, ഇവർ സന്ദർശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി കൊറോണ രോഗബാധ സ്ഥിരീകരിച്ച നാലുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്. […]