ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല ഗ്വാളിയോർ രാജകുടുംബാംഗം; സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവച്ചതിനെക്കുറിച്ച് പ്രതികരിച്ച് അഡ്വ. ജയശങ്കറും റഹീം

ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല ഗ്വാളിയോർ രാജകുടുംബാംഗം; സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവച്ചതിനെക്കുറിച്ച് പ്രതികരിച്ച് അഡ്വ. ജയശങ്കറും റഹീം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പാർട്ടി വിട്ടിരിക്കുകയാണ് ജ്യോതിരാദി സിന്ധ്യ. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ രാഹുൽ ഗാന്ധിയും കമൽനാഥും ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയിരുന്നുവെങ്കിൽ ഇതെല്ലാം തള്ളിയാണ് 18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സിന്ധ്യയുടെ രാജിയിൽ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കർ. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.

അഡ്വ ജയശങ്കറിൻറെ പ്രതികരണം ഇങ്ങനെ-ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.ഗ്വാളിയോർ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രൻ, മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ, കശ്മീർ മഹാരാജാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ കരൺ സിങ്ങിന്റെ മരുമകൻ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാത്തിനും ഉപരി രാഹുൽഗാന്ധിയുടെ വിശ്വസ്തൻ. തറവാട്ടു മണ്ഡലമായ ഗുണെയിൽ തോറ്റതു മുതൽ രാജകുമാരൻ അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് കൂടി കിട്ടാതെ വന്നപ്പോൾ അസാരം മുഷിഞ്ഞു. അഹിംസാ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, താമരപ്പൂങ്കാവനത്തിൽ താമസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുതേ, സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനം, ജയശങ്കർ കുറിച്ചു.

ബിജെപി വിലപറഞ്ഞുറപ്പിച്ച ഇദ്ദേഹം ചെറിയ പുള്ളിയല്ല, , രാഹുൽ രാജിവച്ചപ്പോൾ കോൺഗ്രസ്സ് പ്രസിഡന്റായി വാഴിക്കാൻ ഇറക്കി നിർത്തിയ ‘പുലിക്കുട്ടിയായിരുന്നു’ ..നിയുമെങ്ങനെ കോൺഗ്രസ്സിനെ വിശ്വസിക്കാനാകും ,എഎ റഹീം കുറിച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു സിന്ധ്യ. 2018 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത് സിന്ധ്യയുടെ പേരായിരുന്നു. തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച കോൺഗ്രസ് അധികാരത്തിൽ ഏറിയെങ്കിലും സിന്ധ്യയെ മുഖ്യമന്ത്രിയാക്കാൻ നേതൃത്വം തയ്യാറായില്ല.

പിസിസി അധ്യക്ഷനായ കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രിയായി സിന്ധ്യ വരട്ടെയെന്ന നിർദ്ദേശവും ഉയർന്നു. ഇതോടെ ദേശീയ നേതൃത്വം ഇടപെട്ട് കമൽനാഥിനെ മുഖ്യമന്ത്രിയാക്കി. എന്നാൽ സിന്ധ്യയെ ഉപമുഖ്യമന്ത്രി ആക്കുന്നതിനെതിരെ കമൽനാഥ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചരട് വലിച്ചു. അതോടെ ആ സാധ്യതയും ഇല്ലാതായി.

ഇതോടെ കമൽനാഥ് സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് ആ സ്ഥാനത്തേക്ക് സിന്ധ്യയെ അവരോധിക്കണമെന്ന് സിന്ധ്യ വിഭാഗം ആവശ്യപ്പെട്ടു. ?എന്നാൽ അതിനും കമൽനാഥ് വിഭാഗം ഒരുക്കമായിരുന്നില്ല. ഏറ്റവും ഒടുവിൽ മധ്യപ്രദേശിൽ ഒഴിവ് വരാനിരിക്കുന്ന രാജ്യസഭ സീറ്റിൽ സിന്ധ്യ അവകാശമുന്നയിച്ചു.

ഒന്നുകിൽ അധ്യക്ഷ സ്ഥാനം അല്ലേങ്കിൽ രാജ്യസഭ സീറ്റ് എന്നതായിരുന്നു സിന്ധ്യയുടെ ആവശ്യം. ഇതിലും സമവായത്തിന് കമൽനാഥ് വിഭാഗം തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് സ്വന്തം പക്ഷത്തുള്ള 14 എംഎൽഎമാരേയും കൂട്ടി സിന്ധ്യ രാജിവെച്ചിരിക്കുന്നത്. അതേസമയം സിന്ധ്യയുടെ രാജി മധ്യപ്രദേശിൽ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ബാധിച്ചു.