മാർച്ച് 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം : വിദ്യാലയങ്ങൾ സിനിമ തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും

മാർച്ച് 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം : വിദ്യാലയങ്ങൾ സിനിമ തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതലും ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി.
മതപരമായ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ പൂജാ കർമ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റു നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ.

 

 

1. മാസം 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് അവധി

3. സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകൾക്കും അവധി ബാധകം

4. മദ്റസകളും അങ്കണവാടികളും പ്രവർത്തിക്കില്ല

5. അങ്കണവാടികളിൽ വിതരണം ചെയ്യുന്ന ഭക്ഷണം വീട്ടിലെത്തിച്ച് നൽകണം

6. കോളജുകളും പ്രൊഫഷണൽ കോളജുകളും ഈ മാസം അടച്ചിടും

 

7. വിവാഹം, ഉത്സവം അടക്കമുള്ള ആഘോഷ പരിപാടികൾക്ക് നിയന്ത്രണണമേർപ്പെടുത്തണം

8. സർക്കാറിന്റെ പൊതുപരിപാടികൾ ഒഴിവാക്കും

9. രാഷ്ട്രീയ പാർട്ടികളടക്കമുള്ളവരോട് പൊതുപരിപാടികൾ ഒഴിവാക്കാൻ നിർദേശം

10. സർക്കാറുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ തടയാൻ മുൻകരുതൽ എടുക്കും

11. രോഗം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടി

 

 

12. ശബരിമല സന്ദർനം നിയന്ത്രിക്കണമെന്ന് നിർദേശം

13. രോഗ പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളൂടേയും സഹായം തേടും

14. കോഴിക്കോട്ടും തിരുവന്തപുരത്തും വിമാനത്താവളങ്ങളിലും രക്ത സാമ്ബിൾ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും

15. മാസ്‌കുകൾ കൂടുതൽ എത്തിക്കാൻ നടപടി സ്വീകരിക്കും

16. മാർച്ച് 31വരെ സിനിമാ, നാടകം അടക്കമുള്ള കലാപരിപാടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും

 

 

17. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ വിവരങ്ങൾ സ്റ്റേറ്റ് ഹെൽത്ത് സെല്ലിൽ അറിയിക്കാൻ ഡി ജി പിക്ക് നിർദേശം

18. വ്യാജ വാർത്ത തടയാൻ നടപടി; ഔദ്യോഗിക വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവുവെന്ന് നിർദേശം

19 നിയമസഭാ സമ്മേളനം ഒഴിവാക്കില്ല; ഇ്ക്കാര്യം വിവിധ കക്ഷികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും

20. രോഗ സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സർക്കാർ ഭക്ഷണം നൽകും