play-sharp-fill

കോട്ടയം ജില്ലയിൽ ആശങ്കകൾ ഒഴിയുന്നു: പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല; പുതുതായി നിരീക്ഷണത്തിൽ കഴിയുന്നത് ഒരാൾ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ – കോവിഡ് വൈറസ് ബാധയുടെ ആശങ്കയിൽ നിന്നും ജില്ല പതിയെ പുറത്തു വരുന്നു. പുതുതായി ഒരു കേസു പോലും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ജില്ലയിൽ ആശങ്ക ഒഴിയുകയാണ്. എന്നാൽ, പുതിയ കേസുകൾ ഇല്ലങ്കിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നു തന്നെയാണ് ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും നൽകുന്ന വിവരം. മാർച്ച് 31 വരെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. ബാറുകൾ അടച്ചിടും. എന്നാൽ, ഇതിനിടെ ജില്ലയിലെ ബാറുകൾ എല്ലാം അടച്ചു തുടങ്ങി. സർക്കാർ നിർദേശം വന്നതിനു പിന്നാലെയാണ് ജില്ലയിലെ ബാറുകളെല്ലാം അടച്ചത്. […]

കൊറോണ വൈറസ് ; ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും പരോൾ നൽകണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതോടൊപ്പം പരോൾ നൽകേണ്ടവരുടെ പട്ടിക തയ്യാർ ആക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ആയിരിക്കണം സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടർ ജനറൽ എന്നിവർ ആകും സമിതിയിലെ മറ്റ് അംഗങ്ങൾ. […]

ജനതാ കർഫ്യൂ ദിനത്തിൽ കല്യാണം: വധുവിന്റെ പിതാവും ഫോട്ടോഗ്രാഫറും സദ്യ ഉണ്ട അൻപത് പേരും പ്രതിയായി: വട്ടിയൂർക്കാവിലെ കല്യാണ സംഘത്തെ കുടുക്കിയത് ആഘോഷ ദിവസത്തിലെ വീഡിയോ

സ്വന്തം ലേഖകൻ തിരുവനന്തപുരം- ജനത കർഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും മാനിക്കാതെ വിവാഹം നടത്തിയ വധുവിന്റെ പിതാവിനെയും ഫോട്ടോഗ്രാഫറുൾപ്പെടെ നാലുപേരെയും വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് പാണങ്കര സ്വദേശി രാമകൃഷ്ണനുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.   വിവാഹത്തിൽ പങ്കെടുത്ത അറുപതോളം പേരെ വിവാഹ വീഡിയോകളിൽ നിന്ന് തിരിച്ചറിഞ്ഞ പൊലീസ് അവരെയും പ്രതികളാക്കി.വധുവിന്റെ വീട്ടിൽ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ. ഇത് അവസാനിച്ച ഉടൻ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ്, നഗരസഭാ ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി.   ദുരന്ത നിവാരണചട്ടപ്രകാരവും നിയവവിരുദ്ധമായി സംഘം ചേർന്ന് […]

ശ്രദ്ധിക്കുക…!നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും : കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ക്രൈം കേസ് രജിസ്റ്റർ ചെയ്യും. കർശന നടപടികളുമായി ആഭ്യന്തരവകുപ്പ്. രോഗത്തെയോ രോഗലക്ഷണങ്ങളോ ഉള്ളതിനെ തുടർന്ന് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പോലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. അതേസമയം ഹൃദയ സംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള […]

ലോക്ക് ഡൗണിലും രക്ഷയില്ല: രണ്ടു മണിക്കൂറിലേറെ രോഗിയുമായി ആംബുലൻസ്  വഴിയിൽ കുടുങ്ങി; ഡൽഹി-നോയ്ഡ അതിർത്തിയിലാണ് സംഭവം

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തരിനോടുനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹി- നോയ്ഡ അതിർത്തിയിലുണ്ടായ തിരക്കിൽ രോഗിയുമായെത്തിയ ആംബുലൻസ് കുടുങ്ങി. രണ്ടു മണികൂറിലധികമാണ് രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗറിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ഡൽഹി-നോയ്ഡ അതിർത്തിയിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചത്. കാറുകളും ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടേക്ക് കടക്കാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനങ്ങളുമായെത്തിയ ആളുകളോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തിരക്ക് വർധിക്കുകയായിരുന്നു.   ‘രണ്ടു മണിക്കൂറായി ഞാനീ തിരക്കിൽ കുടുങ്ങിയിട്ട്. ഞാൻ രാജീവ് ഗാന്ധി […]

രോഗം ഗുരുതരമായി ബാധിച്ചവരെയും പ്രായമേറിയവരെയും മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ ഇറ്റലി ; വരാനിരിക്കുന്ന ദുരന്തത്തിന് മുന്നിൽ പകച്ച് സ്‌പെയിൻ

സ്വന്തം ലേഖകൻ കൊച്ചി : ചൈനയ്ക്ക് ശേഷം ഇറ്റലിയും കൊറോണ വൈറസ് രോഗബാധയ്ക്ക് മുൻപിൽ നിസഹായകരായിക്കുകയാണ്. ചൈനയ്ക്ക് ശേഷം ഇറ്റലിയിലാണ് രോഗം ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ചത്. ഇറ്റലിയിലെ ഇയ്രേലി ഡോക്ടറായ ഗാൽ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മനോവിഷമത്തോടെയാണെങ്കിലും വളരെ ഗുരുതരമായി രോഗം ബാധിച്ചവർക്കും, പ്രായമേറെയുള്ളവർക്കും അവസാന പരിഗണനമാത്രം നൽകുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാൽ പെലേഗ് പറഞ്ഞു. അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സാധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിൽ എന്നും ഗാൽ പെലേഗ് […]

ഞങ്ങൾക്ക് രണ്ടിനും കൊറോണ തന്ന ആ പേഷ്യന്റ് മരിച്ചു, എന്നിട്ടും യാതൊരു പേടിയുമില്ലാതെ സിനിമയും കണ്ട് ഞങ്ങൾ വീട്ടിലിരിക്കുന്നു ; ഇറ്റലിയിലെ കൊറോണക്കാലത്തെകുറിച്ചുള്ള മലയാളിയുടെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണകാലത്ത് ഏറ്റവും ഭീതിയുണ്ടാക്കുന്ന ഇറ്റലിയിലെ വാർത്തകൾ കണ്ട് ഭയക്കേണ്ടതില്ല, ഞങ്ങൾക്ക് രണ്ടിനും കൊറോണ വൈറസ് തന്ന ആ പേഷ്യന്റ് മരിച്ചു. എന്നിട്ടും യാതൊരു പേടിയുമില്ലാതെ സിനിമയും കണ്ട് ഞങ്ങൾ വീട്ടിലിരിക്കുന്നു. ഇറ്റലിയിലെ കൊറോണക്കാലത്തെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് ആ രോഗി മരിച്ചതായി അറിഞ്ഞതെന്ന് ടിനു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതറിഞ്ഞിട്ടും ഒട്ടും ഭയം തോന്നിയില്ലെന്നും മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണെന്നും ടിനു ഫെയ്‌സ്ബുക്കിൽ കുറിച്ചു. ടിനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം […]

ആശുപത്രിയിൽ ഒപി നിർത്തണം: ഡോക്ടർമാരുടെ വീട്ടിലെ പരിശോധനയും: ഈ പ്രായത്തിലുള്ളവർ ആശുപത്രിയിൽ വരരുത്: കർശന നിയന്ത്രണ നിർദേശങ്ങളുമായി ഐ.എം.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ അടിയന്തര സേവനങ്ങളൊഴികെ എല്ലാം തന്നെ അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആശുപത്രികളിൽ അടിയന്തര ചികിത്സകൾ മാത്രമേ നടത്താൻ പാടുള്ളുവെന്ന് ഐഎംഎയുടെ കേരള ഘടകം ആവശ്യപ്പെട്ടു .ആശുപത്രികളിൽ ഒപി സേവനം നിർത്തിവെക്കണം.   18 വയസിന് താഴെയുളളവരും പ്രായമായവരും ആശുപത്രികളിൽ സന്ദർശനം നടത്തരുത്. ഡോക്ടർമാർ കൺസൾട്ടേഷൻ നിർത്തിവെക്കണം. വീടുകളിലെയും ക്ലിനിക്കിലെയും പരിശോധന ഡോക്ടർമാർ നിർത്തിവെക്കണം .കാഷ്വാലിറ്റി മാത്രം പ്രവർത്തിപ്പിച്ച് കോവിഡ് വ്യാപനം തടയാൻ ആശുപത്രികൾ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.   സംസ്ഥാനത്തെ എല്ലാ […]

നിരീക്ഷണത്തിലുള്ളയാൾ അക്രമാസക്തനായി ; നേഴ്‌സിനും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാൾക്കും പരിക്ക് ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ആശ്രമത്തെ നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്നയാൾ അക്രമാസക്തനായി. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽ ചില്ലുകളും തകർത്തു. കൂടാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സുമാരെയും ഇയാൾ ആക്രമിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും. എന്നാൽ അത് അയാളുടെ ബന്ധുക്കൾ മറച്ചുവച്ചുവെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ അധികൃതർ അറിയിച്ചു. ആക്രമത്തിൽ, ഇയാൾക്കൊപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

കൊറോണ വൈറസ്: ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ കൂടുതൽ പേരിലേക്ക് കൊറോണ വൈറസ് പടർന്നതോടെ ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പൽ സർവീസുകളില്ല.   ചരക്ക് കപ്പൽ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.വിദേശ സഞ്ചാരികൾക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ആഭ്യന്തര സഞ്ചാരികൾക്കും ബാധകമാക്കുകയായിരുന്നു.   ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. കൊറോണ ബാധിത മേഖലകളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് വൈറസ് […]