play-sharp-fill
കൊറോണ വൈറസ് ; ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും പരോൾ നൽകണം : സുപ്രീംകോടതി

കൊറോണ വൈറസ് ; ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും പരോൾ നൽകണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


അതോടൊപ്പം പരോൾ നൽകേണ്ടവരുടെ പട്ടിക തയ്യാർ ആക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ആയിരിക്കണം സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടർ ജനറൽ എന്നിവർ ആകും സമിതിയിലെ മറ്റ് അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,ജയിലുകളിൽ വൈറസ് രോഗബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.തടവ് പുള്ളികൾക്ക് മാസ്‌കുകളും, സാനിറ്ററൈസുകളും ലഭ്യമാക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു.

ജയിൽ പുള്ളികൾക്ക് വീഡിയോ കോൺഫെറൻസിലൂടെ കുടുംബാംഗങ്ങളും ആയി സംസാരിക്കാൻ ഉള്ള സൗകര്യം ഒരുക്കും എന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർക്ക് ആണ് സൗകര്യം ഏർപ്പെടുത്തുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.