play-sharp-fill
കോട്ടയം ജില്ലയിൽ ആശങ്കകൾ ഒഴിയുന്നു: പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല; പുതുതായി നിരീക്ഷണത്തിൽ കഴിയുന്നത് ഒരാൾ മാത്രം

കോട്ടയം ജില്ലയിൽ ആശങ്കകൾ ഒഴിയുന്നു: പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല; പുതുതായി നിരീക്ഷണത്തിൽ കഴിയുന്നത് ഒരാൾ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ – കോവിഡ് വൈറസ് ബാധയുടെ ആശങ്കയിൽ നിന്നും ജില്ല പതിയെ പുറത്തു വരുന്നു. പുതുതായി ഒരു കേസു പോലും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ജില്ലയിൽ ആശങ്ക ഒഴിയുകയാണ്. എന്നാൽ, പുതിയ കേസുകൾ ഇല്ലങ്കിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നു തന്നെയാണ് ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും നൽകുന്ന വിവരം. മാർച്ച് 31 വരെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. ബാറുകൾ അടച്ചിടും.


എന്നാൽ, ഇതിനിടെ ജില്ലയിലെ ബാറുകൾ എല്ലാം അടച്ചു തുടങ്ങി. സർക്കാർ നിർദേശം വന്നതിനു പിന്നാലെയാണ് ജില്ലയിലെ ബാറുകളെല്ലാം അടച്ചത്. ബിവറേജസ് കോർപ്പറേഷനുകളുടെ ചില്ലറ വിൽപ്പന ശാലകൾക്കു മുന്നിൽ വലിയ ക്യൂവാണ് ഉള്ളത്. ഇത് നിയന്ത്രിക്കുന്നതിനായി ഇവിടെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ഒരു മീറ്റർ അകലത്തിലാണ് ഇവിടെ ബിവറേജിൽ ആളുകളെ ക്യൂ നിർത്തിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴും അൻപതിലധികം ആളുകൾ ബിവറേജിൽ എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ നിലവിൽ സംവിധാനം ഒന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ തിങ്കളാഴ്ചത്തെ കൊറോണക്കണക്ക് ഇങ്ങനെ –

കൊറോണ – കോട്ടയം ജില്ലയിലെ വിവരങ്ങള്‍
23.03.2020 തിങ്കള്‍
—–
1.ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ -1
(ബാംഗ്ലൂരില്‍നിന്നെത്തിയ യുവാവിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു)

2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 0

3.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ – 7
(അഞ്ചുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)

4.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍- 87

5.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ -2503

6.ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ – 194

7.പോസിറ്റീവ് -2

8.നെഗറ്റീവ് -155

9.ഫലം വരാനുള്ളവ- 34

10.നിരാകരിച്ചവ -3

11.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ – 0

12.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 18

13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) – 102

14.സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) -448

15.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ -1538

16.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ -1

17.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -17206

18.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ -137

19.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ -1460

20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍- 45

21.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -182

22.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ –
1395