play-sharp-fill
ശ്രദ്ധിക്കുക…!നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും : കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്

ശ്രദ്ധിക്കുക…!നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും : കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ക്രൈം കേസ് രജിസ്റ്റർ ചെയ്യും. കർശന നടപടികളുമായി ആഭ്യന്തരവകുപ്പ്.


രോഗത്തെയോ രോഗലക്ഷണങ്ങളോ ഉള്ളതിനെ തുടർന്ന് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പോലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഹൃദയ സംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ആരുടെയും സഹായമില്ലാതെ വീട്ടിൽ തനിയെ നിരീക്ഷണത്തിൽ കഴിയുന്നവരെയും കൂടുതൽ അംഗങ്ങളുളള വീടുകളിൽ കഴിയുന്നവരെയും ആവശ്യമെങ്കിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇങ്ങനെ മാറാൻ സ്വയം താൽപര്യം കാണിക്കുന്നവർക്കും ഈ സൗകര്യം ലഭ്യമാണെന്നും അറിയിച്ചു.

അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് കടകളിൽ ഇത്തരം തിരക്കുണ്ടായാൽ ഉടമസ്ഥർ ഉടൻ പൊലീസിൽ വിവരമറിയിക്കണം. പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആൾക്കാർ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ഉത്സവങ്ങളോടനുബന്ധിച്ച് ഉണ്ടാവുന്ന വൻ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണം, ചികിത്സ, പരിശോധനകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് സംസ്ഥാന സർക്കാർ നിരവധി നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ക്രമസമാധാന വിഭാഗം എഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.