play-sharp-fill
നിരീക്ഷണത്തിലുള്ളയാൾ അക്രമാസക്തനായി ; നേഴ്‌സിനും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാൾക്കും പരിക്ക് ; സംഭവം കൊല്ലത്ത്

നിരീക്ഷണത്തിലുള്ളയാൾ അക്രമാസക്തനായി ; നേഴ്‌സിനും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാൾക്കും പരിക്ക് ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ആശ്രമത്തെ നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്നയാൾ അക്രമാസക്തനായി. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽ ചില്ലുകളും തകർത്തു. കൂടാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സുമാരെയും ഇയാൾ ആക്രമിച്ചു.


ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും. എന്നാൽ അത് അയാളുടെ ബന്ധുക്കൾ മറച്ചുവച്ചുവെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ അധികൃതർ അറിയിച്ചു. ആക്രമത്തിൽ, ഇയാൾക്കൊപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group