play-sharp-fill
ആശുപത്രിയിൽ ഒപി നിർത്തണം: ഡോക്ടർമാരുടെ വീട്ടിലെ പരിശോധനയും: ഈ പ്രായത്തിലുള്ളവർ ആശുപത്രിയിൽ വരരുത്: കർശന നിയന്ത്രണ നിർദേശങ്ങളുമായി ഐ.എം.എ

ആശുപത്രിയിൽ ഒപി നിർത്തണം: ഡോക്ടർമാരുടെ വീട്ടിലെ പരിശോധനയും: ഈ പ്രായത്തിലുള്ളവർ ആശുപത്രിയിൽ വരരുത്: കർശന നിയന്ത്രണ നിർദേശങ്ങളുമായി ഐ.എം.എ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ അടിയന്തര സേവനങ്ങളൊഴികെ എല്ലാം തന്നെ അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആശുപത്രികളിൽ അടിയന്തര ചികിത്സകൾ മാത്രമേ നടത്താൻ പാടുള്ളുവെന്ന് ഐഎംഎയുടെ കേരള ഘടകം ആവശ്യപ്പെട്ടു .ആശുപത്രികളിൽ ഒപി സേവനം നിർത്തിവെക്കണം.


 

18 വയസിന് താഴെയുളളവരും പ്രായമായവരും ആശുപത്രികളിൽ സന്ദർശനം നടത്തരുത്. ഡോക്ടർമാർ കൺസൾട്ടേഷൻ നിർത്തിവെക്കണം. വീടുകളിലെയും ക്ലിനിക്കിലെയും പരിശോധന ഡോക്ടർമാർ നിർത്തിവെക്കണം .കാഷ്വാലിറ്റി മാത്രം പ്രവർത്തിപ്പിച്ച് കോവിഡ് വ്യാപനം തടയാൻ ആശുപത്രികൾ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടണമെന്ന ഐ.എം.എ. നേരത്തെ നിർദേശം നൽകിയിരുന്നു അതിനു പിന്നാലെയാണ് പുതിയ നിർദേശം.കോവിഡ് ബാധിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ കാസർകോട് ഒഴിച്ചു മറ്റു ജില്ലകൾ സമ്പൂർണമായും അടച്ചിടുന്നത് വ്യക്തമായ തീരുമാനം ആയിട്ടില്ല.