play-sharp-fill

മൊബൈൽ ഇൻ്റർനെറ്റും കോളും, ടി വി യും സൗജന്യമായി നൽകണം: മൊബൈൽ റീച്ചാർജ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ – കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മൊബൈൽ ഫോണും ടി വി യും സൗജന്യമാക്കണമെന്ന് മൊബൈൽ &റീചാർജിംങ് റീട്ടെയ്‌ലേഴ്‌സ് അസ്സോസ്സിയേഷൻ സംസ്ഥാന കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു. കോവിഡ് 19 ആയി വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ലോക്ക് ഡൗൺ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 21 ദിവസം പുറത്തിറങ്ങാതെ വീടുകളിൽ കഴിയുന്നവർക്ക്‌ മൊബൈൽ ഫോണും ടി വി യും ഒഴിവാക്കാനാകാത്ത അവശ്യ വസ്തുവാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി മൊബൈൽ […]

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്ത് എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പാസ് സൗകര്യമുണ്ടാകും. മാധ്യമപ്രവർത്തകരും സർക്കാർ ജീവനക്കാരും അവരുടെ ഐഡൻന്റിറ്റി കാർഡ് ഉപയോഗിച്ചാൽ മതി. അതേസമയം അക്രഡിറ്റേഷൻ കാർഡില്ലാത്ത മാധ്യമപ്രവർത്തകർക്ക് അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും പാസ് സൗകര്യം ഉപയോഗിക്കാം. കൊറിയർ സർവീസ് നിലയ്ക്കുന്നു എന്ന ഭീതി ഉണ്ടായിട്ടുണ്ടെന്നും മരുന്നുകളും മറ്റും ദൂരസ്ഥലങ്ങളിലേക്കെത്തിക്കേണ്ട […]

രാജ്യം അടച്ചിട്ട ആദ്യ ദിവസം ചങ്ങനാശേരിയിൽ വാഹനാപകടം: ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കു പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: കൊറോണയിൽ രാജ്യം അടച്ചിട്ട ആദ്യദിനം തന്നെ ചങ്ങനാശേരിയിൽ വാഹനാപകടം. പച്ചക്കറിയും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഓട്ടോ ഡ്രൈവർമരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിയ്ക്കു സാരമായി പരിക്കേറ്റു. ചങ്ങനാശേരി ബൈപ്പാസിൽ റെയിൽവേ സ്റ്റേഷനു സമീപത്തുണ്ടായ അപകടത്തിൽ ചീരഞ്ചിറ സ്വദേശിയായ രമേശൻ (50) ആണ് മരിച്ചത്. പച്ചക്കറിയും അവശ്യ സാധനങ്ങളും വാങ്ങി ഓട്ടോറിക്ഷാ യാത്രക്കാരിയായ സ്ത്രീ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചീരഞ്ചിറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അരിയുമായി ഇതര സംസ്ഥാനത്തു നിന്നും […]

ആശങ്കപ്പെടണ്ട സർക്കാർ ഒപ്പമുണ്ട് : മദ്യ വിൽപ്പന ഓൺലൈൻ വഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കൊവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇന്നു മുതൽ സംസ്ഥാനത്തെ മുഴുവൻ ബിവറേജസ് കോർപ്പറേഷൻ ഔട്ടലെറ്റുകൾ അടച്ചിടുന്ന സാഹചര്യത്തിൽ മദ്യം ഓൺലൈനായി ലഭ്യമാക്കാൻ തീരുമാനം. ഇന്നു ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനം. തുടർ നടപടികൾ എക്സൈസ് വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.   മദ്യം കിട്ടാതാകുമ്പോൾ ചിലരെങ്കിലും മറ്റുപല ലഹരിവസ്തുക്കളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം.എങ്ങനെ ഓൺലൈൻ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ് സർക്കാർ ചിന്തിക്കുന്നത്.

കോവിഡ് 19 : സംസ്ഥാനത്തെ ട്രാൻസ്ജെൻഡഴ്‌സിന് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് കെ.കെ.ശൈലജ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് കെ.കെ.ശൈലജ. ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.   അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവർ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി. കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നൽകിയവർ എന്നിവർക്കാണ് കിറ്റ് ലഭ്യമാകുന്നത്. […]

കൊറോണയിൽ ജനകീയ നടപടികളുമായി സംസ്ഥാന സർക്കാർ: വീടുകളിൽ 15 കിലോ അരിയും സാധനങ്ങളും റേഷൻ കടകൾ വഴി എത്തിക്കും; മദ്യം ഓൺലൈനായി എത്തിക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ 21 വീടിനുള്ളിലിരിക്കേണ്ടി വരുന്നവർക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. 15 കിലോ അരിയും പലചരക്ക് സാധനങ്ങളും അടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകാനാണ് ഇപ്പോൾ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ബിപിഎൽ വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അരിയും സാധനങ്ങളും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനം നേരിടുന്ന അതീവ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതിനുള്ള പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുന്നത്. […]

കൊറോണ ചതിച്ചു: വൈറസില്ലെന്ന് പ്രഖ്യാപിച്ച മോഹനൻ നായരും കുടുങ്ങി: വ്യാജ വൈദ്യനും ജയിലിൽ കൊറോണ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണ വൈറസ് രോഗബാധയ്ക്ക് വ്യാജചികിത്സ നൽകി അറസ്റ്റിലായ മോഹനൻ നായർ വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ. മോഹനൻ വൈദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്കു മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെയും നിരീക്ഷണത്തിലാക്കിയത്. അതേ സമയം മോഹനൻ നായർ നിരീക്ഷണത്തിലായ കാര്യംചൂണ്ടിക്കാട്ടി വേണ്ടി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വ്യാജചികിത്സ നടത്തിയതിനെ തുടർന്ന് മോഹനൻ വൈദ്യർ തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ പട്ടിക്കാടുള്ള ചികിത്സ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊറോണയടക്കം […]

ബിവറേജിനും പൂട്ടിട്ട് കൊറോണ: രാജ്യത്തെ ലോക്ക് ഡൗണിൽ കുടിയന്മാർക്കും പണി കിട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട് ലെറ്റുകൾ ഇന്നുമുതൽ തുറക്കില്ല. മാനേജർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.കോവിഡ് ബാധ സംസ്ഥാനത്ത് 100 കടന്നുതോടയാണ് ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം എടുത്തത്.   എന്നുവരെ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ബിവറേജസ് അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം വിവിധ സംഘടനകൾ ഉയർത്തിരുന്നു.

മുണ്ടക്കയത്ത് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു; പെൺകുട്ടിയെ പീഡിപ്പിച്ചത് വീടിന്റെ പുറകിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ച്: പോകുന്ന വഴി കഴുത്തിൽക്കിടന്ന ഒരു പവന്റെ സ്വർണമാലയും കവർന്നു; യുവാവും രണ്ടു സുഹൃത്തുക്കളും പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുണ്ടക്കയത്ത് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലിട്ടു പീഡിപ്പിച്ച കേസിൽ യുവാവും രണ്ടു സുഹൃത്തുക്കളും പിടിയിൽ. പീഡനത്തിന് ശേഷം മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ കഴുത്തിൽക്കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും സംഘം കവർന്നു. ഇവിടെ നിന്നും മോഷ്ടിച്ച മാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കുകയും, ഈ മാല തിരിച്ചെടുക്കാൻ സുഹൃത്തിന്റെ സഹായത്തോടെ മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാവ് കുടുങ്ങിയത്. പെൺകുട്ടിയെ പീഡിപ്പിച്ച പുഞ്ചവയൽ 504 […]

അനാവശ്യമായി റോഡിലിങ്ങി കറങ്ങി നടന്നവർക്കു നേരെ ഈരാറ്റുപേട്ടയിൽ പൊലീസിന്റെ ചൂരൽ പ്രയോഗം: വഴിയിൽ നിന്നും അടിവാങ്ങി വീട്ടിൽ പോയവർ ഫെയ്‌സ്ബുക്കിൽ ഫോട്ടോയിട്ട് പൊലീസിനെ വെല്ലുവിളിച്ചു; കണക്കായി പോയെന്ന് നാട്ടുകാർ; അനാവശ്യമായി റോഡിലിറങ്ങിയാൽ അടികിട്ടുമെന്നു പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: പല തവണ പറഞ്ഞു, ഉപദേശിച്ചു നോക്കി.. വിരട്ടി നോക്കി.. രക്ഷയില്ലാതെ വന്നതോടെ ഈരാറ്റുപേട്ടയിലെ പൊലീസ് ജനമൈത്രി വെടിഞ്ഞു. പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുട്ടിന് താഴെ നല്ല പിടകിട്ടി. ചൂരലിന്റെ ചൂടറിഞ്ഞതോടെ അടിയും വാങ്ങി അഹങ്കാരികളുടെ സംഘം വീട് പറ്റി. തുടർന്ന്, ഫെയ്‌സ്ബുക്കിൽ പൊലീസിനു നേരെ കനത്ത വെല്ലുവിളിയും.. പൊലീസെ നിങ്ങളെ ഞങ്ങളെടുത്തോളാം..! പതിവ് പോലെ പൊലീസിനെതിരെയുള്ള പഞ്ച് ഡയലോഗിന് പിൻതുണ പ്രതീക്ഷിച്ച ഫെയ്‌സ്ബുക്ക് പോരാളികളുടെ പിൻതുണ ലഭിച്ചില്ല. അടികിട്ടിയത് നന്നായി എന്ന കമന്റുമായാണ് ഫെയ്‌സ്ബുക്ക് അടിവാങ്ങിയവരെ സ്വീകരിച്ചത്. സംസ്ഥാനം സമ്പൂർണ ലോക്ക് […]