play-sharp-fill
അനാവശ്യമായി റോഡിലിങ്ങി കറങ്ങി നടന്നവർക്കു നേരെ ഈരാറ്റുപേട്ടയിൽ പൊലീസിന്റെ ചൂരൽ പ്രയോഗം: വഴിയിൽ നിന്നും അടിവാങ്ങി വീട്ടിൽ പോയവർ ഫെയ്‌സ്ബുക്കിൽ ഫോട്ടോയിട്ട് പൊലീസിനെ വെല്ലുവിളിച്ചു; കണക്കായി പോയെന്ന് നാട്ടുകാർ; അനാവശ്യമായി റോഡിലിറങ്ങിയാൽ  അടികിട്ടുമെന്നു പൊലീസും

അനാവശ്യമായി റോഡിലിങ്ങി കറങ്ങി നടന്നവർക്കു നേരെ ഈരാറ്റുപേട്ടയിൽ പൊലീസിന്റെ ചൂരൽ പ്രയോഗം: വഴിയിൽ നിന്നും അടിവാങ്ങി വീട്ടിൽ പോയവർ ഫെയ്‌സ്ബുക്കിൽ ഫോട്ടോയിട്ട് പൊലീസിനെ വെല്ലുവിളിച്ചു; കണക്കായി പോയെന്ന് നാട്ടുകാർ; അനാവശ്യമായി റോഡിലിറങ്ങിയാൽ അടികിട്ടുമെന്നു പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: പല തവണ പറഞ്ഞു, ഉപദേശിച്ചു നോക്കി.. വിരട്ടി നോക്കി.. രക്ഷയില്ലാതെ വന്നതോടെ ഈരാറ്റുപേട്ടയിലെ പൊലീസ് ജനമൈത്രി വെടിഞ്ഞു. പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുട്ടിന് താഴെ നല്ല പിടകിട്ടി. ചൂരലിന്റെ ചൂടറിഞ്ഞതോടെ അടിയും വാങ്ങി അഹങ്കാരികളുടെ സംഘം വീട് പറ്റി. തുടർന്ന്, ഫെയ്‌സ്ബുക്കിൽ പൊലീസിനു നേരെ കനത്ത വെല്ലുവിളിയും.. പൊലീസെ നിങ്ങളെ ഞങ്ങളെടുത്തോളാം..! പതിവ് പോലെ പൊലീസിനെതിരെയുള്ള പഞ്ച് ഡയലോഗിന് പിൻതുണ പ്രതീക്ഷിച്ച ഫെയ്‌സ്ബുക്ക് പോരാളികളുടെ പിൻതുണ ലഭിച്ചില്ല. അടികിട്ടിയത് നന്നായി എന്ന കമന്റുമായാണ് ഫെയ്‌സ്ബുക്ക് അടിവാങ്ങിയവരെ സ്വീകരിച്ചത്.


സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചൊവ്വാഴ്ച ഈരാറ്റുപേട്ടയിലായിരുന്നു പൊലീസ് സാമാന്യം ഭേദപ്പെട്ട നിലയിൽ ലാത്തി പ്രയോഗം നടത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നഗരത്തിൽ ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ, എല്ലാത്തിനെയും വെല്ലുവിളിച്ച് ഒരു വിഭാഗം സജീമായി നഗരത്തിൽ കറങ്ങി നടക്കുകയായിരുന്നു. പല തവണ പൊലീസിനു മുന്നിലൂടെ ബൈക്കിലും കാറിലുമായി ആളുകൾ കറങ്ങി നടന്നു. ഇതോടെ ഉച്ചയ്ക്കു ശേഷം ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പൊലീസ് ആദ്യം ഇറങ്ങിയവർക്കു നേരെ കേസെടുത്തു. എന്നാൽ, ചിലർക്ക് ഇതു പോരായിരുന്നു. പല തവണ പറഞ്ഞിട്ടും ആളുകൾ കൂട്ടം കൂടുന്നത് അവസാനിപ്പിച്ചില്ല. വീണ്ടും വീണ്ടും ആളുകൾ എത്തിയതോടെ പൊലീസ് ലാത്തിയുമായി രംഗത്തിറങ്ങി. തുടർന്നു സാമാന്യം ഭേദപ്പെട്ട നിലയിൽ തന്നെ ലാത്തിയും, ചൂരലും പ്രയോഗിക്കുകയും ചെയ്തു. അടി മേടിച്ച് ആളുകൾ ഓടി വീട്ടിൽ കയറി. അടികിട്ടിയതിൽ ഏറെയും യുവാക്കളായിരുന്നു.

വീട്ടിൽ കയറിയ ശേഷം പൊലീസിനെ പത്തു ചീത്ത വിളിച്ച സംഘം ഫെയ്‌സ്ബുക്കിലൂടെ പൊലീസിനു നേരെ ഭീഷണിയും മുഴക്കി. പൊലീസിന്റെ ലാത്തിച്ചാർജിന്റെ ചുവന്ന് തുടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു ഭീഷണി. എന്നാൽ, ഭീഷണി കണ്ട് കുലുങ്ങാതിരുന്ന പൊലീസ് ബുധനാഴ്ച ഇറങ്ങിയാലും ഇതിലും വലിയ ചൂരൽ കഷായം തന്നെ തരുമെന്നു തിരിച്ചടിച്ചിട്ടുണ്ട്.